ഈസ്റ്റ് ബം​ഗാളിൽ അഴിച്ചുപണിയുണ്ടാകും; സൂചന നൽകി ഇമാമി ​ഗ്രൂപ്പ് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, March 6, 2023

ഈസ്റ്റ് ബം​ഗാളിൽ അഴിച്ചുപണിയുണ്ടാകും; സൂചന നൽകി ഇമാമി ​ഗ്രൂപ്പ്

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഈസ്റ്റ് ബം​ഗാളിന്റെ ഉന്നതർ നിക്ഷേപകരായ ഇമാമി ​ഗ്രൂപ്പിന് നൽകിയ കളിക്കരുടേയും പരിശീലകരുടേയും പട്ടിക ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. അടുത്ത സീസണിന്റെ തയ്യാറെടുപ്പിനായി ക്ലബ് നൽകിയ പട്ടികയിലുള്ളതെല്ലാം തന്നെ വമ്പൻ പേരുകളാണെന്നതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

വിവിധ ബം​ഗാളി മാധ്യമങ്ങളാണ് ഈ ലിസ്റ്റ് അടക്കം പുറത്തുവിട്ടത്. ഇക്കാര്യത്തിൽ ഇമാമി ​ഗ്രൂപ്പ് വൈകുന്നേരത്തോടെ ഔദ്യോ​ഗിക പ്രതികരണം നൽകി. ഇമാമി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ ക്ലബ് ഇത്തരമൊരു പട്ടിക നൽകിയ കാര്യം സ്ഥിരീകരിച്ചു. പട്ടികയിലുള്ള പേരുകൾ തങ്ങൾ പരിശോധിച്ചുവരികയാണെന്നും പരിശീലകന്റെ നിയമനവും കളിക്കാരുടെ സൈനിങ്ങും ഇത്തരമൊരു ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ മാത്രം നടത്താനാകില്ലെന്നും ഇമാമി അറിയിച്ചു. സാങ്കേതികമായ ഉപദേശങ്ങളും വിശദമായ കൂടിയാലോചകളും നടത്തി മികച്ച ടീം പടുത്തുയർത്താനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്നും ഇമാമി അറിയിച്ചു.

കഴിഞ്ഞ ഐഎസ്എല്ലിലും ഈസ്റ്റ് ബം​ഗാൾ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഇതോടെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ പുറത്താകുമെന്ന സൂചനകൾ ശ്കതമാണ്. ഇതിനിടെയാണിപ്പോൾ ക്ലബ് പരിശീലകരുടേയും കളിക്കാരുടേയും പട്ടിക തയ്യാറാക്കിയത്. മനോലോ മാർക്വെസ്, ഇവാൻ വുകോമനോവിച്ച്, അന്റോണിയോ ലോപ്പസ് ഹബാസ് തുടങ്ങിയ പരിശീലകരുടെ പേരുകളാണ് പട്ടികയിലുള്ളത്.

The post ഈസ്റ്റ് ബം​ഗാളിൽ അഴിച്ചുപണിയുണ്ടാകും; സൂചന നൽകി ഇമാമി ​ഗ്രൂപ്പ് appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/4GyJe8v
via IFTTT

No comments:

Post a Comment

Post Bottom Ad

Pages