അടുത്തവർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പിന് ഇന്ത്യക്ക് ധാരാളം അന്താരാഷ്ട്ര മത്സരങ്ങൾ ലഭിക്കും. ഏഷ്യാ കപ്പിന് മുമ്പായി ഒരു മാസത്തെ ക്യാംപ് വേണമെന്ന പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ ആവശ്യം അംഗീകരിക്കാൻ സാധ്യതയില്ല. എന്നാൽ ഒട്ടേറെ മത്സരങ്ങളാണ് ഈ വർഷം ടീമിന് ലഭിക്കുകയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ന് ത്രിരാഷ്ട്ര ടൂർണമെന്റിലെ അവസാന മത്സരത്തിൽ ഇന്ത്യ കിർഗിസ്ഥാനെ നേരിടും. അതിനുശേഷം കളിക്കാർ ക്ലബുകൾക്കൊപ്പം സൂപ്പർ കപ്പിന് പങ്കെടുക്കും. ഏപ്രിൽ അവസാനം സൂപ്പർ കപ്പ് പൂർത്തിയായാൽ വളരെ കുറച്ച് സമയമെ കളിക്കാർക്ക് വിശ്രമത്തിന് ലഭിക്കും. ജൂൺ-ജൂലൈ മാസങ്ങളിലായി ഇന്റർ കോണ്ടിനെന്റൽ കപ്പ്, സാഫ് കപ്പ് എന്നീ ടൂർണമെന്റുകൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.
വിദേശരാജ്യങ്ങളിൽ മൂന്ന് ടൂർണമെന്റിലും ഇന്ത്യ കളിക്കും. തായ്ലൻഡ് ആതിഥേയത്വം വഹിക്കുന്ന കിങ്സ് കപ്പ്, ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസ്, മലേഷ്യയിൽ നടക്കുന്ന മെർഡേക്ക കപ്പ് എന്നിവയാണ് ഇന്ത്യ പങ്കെടുക്കുന്ന മറ്റ് ടൂർണമെന്റുകൾ. കിങ്സ് കപ്പും ഏഷ്യൻ ഗെയിംസും സെപ്റ്റംബറിലും മെർഡേക്ക കപ്പ് ഒക്ടോബറിലുമാണ് നടക്കുക. ഇതിനുപുറമെ 2026 ലോകകപ്പിനായുള്ള യോഗ്യതാ മത്സരങ്ങളിലും ഇന്ത്യ കളിക്കും.
The post കാത്തിരിക്കുന്നത് അഞ്ച് ടൂർണമെന്റുകൾ; ഇന്ത്യൻ ടീമിന് ഒരുങ്ങാൻ മത്സരങ്ങളേറെ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/4QxkmXr
via IFTTT
No comments:
Post a Comment