ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എഫ്സി ഗോവയുടെ പുതിയ പരിശീലകനായി മനോലോ മാർക്വെസ് നിയമിതനാകുമെന്ന് റിപ്പോർട്ടുകൾ. ദ ബ്രിഡ്ജടക്കം വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ഐഎസ്എൽ ക്ലബ് തന്നെയായ ഹൈദരബാദിന്റെ ചുമതലക്കാരനാണ് ഈ സ്പാനിഷ് പരിശീലകൻ
മുൻ സൂപ്പർതാരം കൂടിയായ കാർലോസ് പെനയാണ് കഴിഞ്ഞ സീസണിൽ ഗോവയെ പരിശീലിപ്പിച്ചത്. എന്നാൽ പ്ലേ ഓഫ് കാണാതെ ഗോവ പുറത്തായി. ഇതോടെ പെന തുടരില്ല എന്നാണ് സൂചനകൾ. ഇതിനിടെയാണിപ്പോൾ മനോലോ ഗോവയുടെ ചുമതലയേൽക്കുമെന്ന വാർത്തകൾ. ബ്രിഡ്ജിന്റെ റിപ്പോർട്ട് അനുസരിച്ച്, ക്ലബ് ഒരു വർഷത്തെ കരാർ മനോലോയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. സൂപ്പർ കപ്പ് കഴിയുന്നതോടെ മനോലോ ക്ലബ് ചുമതലയേറ്റെടുക്കുമെന്നുമാണ് സൂചന.
2020-ലാണ് മനോലോ ഹൈദരബാദിന്റെ ചുമതലയേറ്റത്. തുടർന്ന് കഴിഞ്ഞ രണ്ട് തവണയും ക്ലബിനെ ഐഎസ്എൽ പ്ലേ ഓഫിലെത്തിക്കാൻ അദ്ദേഹത്തിനായി. 2021-22 സീസണിൽ ഐഎസ്എൽ കിരീടവും അവർ നേടി. എന്നാൽ ഇക്കുറി സെമി ഫൈനലിൽ ക്ലബ് പുറത്തായതിന് പിന്നാലെ ഹൈദരബാദ് വിടുമെന്ന സൂചന മനോലോ നൽകിയിരുന്നു.
The post മനോലോയുടെ കളികൾ ഇനി ഗോവയിൽ..?? ആരാധകർ ആവേശത്തിൽ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/OIClVhp
via IFTTT
No comments:
Post a Comment