
ഇന്നലെ രാത്രി ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ സെക്ടർ ഒന്നിലുണ്ടായ തീപിടിത്തം പൂർണമായി അണച്ചു. കഴിഞ്ഞ തവണ തീപിടുത്തമുണ്ടായപ്പോൾ തീ പൂർണ്ണമായും അണഞ്ഞ ശേഷവും പിന്നീട് തീ പടരുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ സാധ്യത കണക്കിലെടുത്ത് അഗ്നിശമന സേന ബ്രഹ്മപുരത്ത് തുടരുകയാണ്.
കഴിഞ്ഞ തവണ തീപിടുത്തമുണ്ടായപ്പോൾ പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉടൻ തീരുമാനമെടുക്കും.
കഴിഞ്ഞ തവണ ബ്രഹ്മപുരത്ത് ഉണ്ടായ തീപിടിത്തം 12 ദിവസത്തിന് ശേഷമാണ് പൂര്‍ണമായും അണക്കാന്‍ സാധിച്ചത്. പ്രദേശവാസികള്‍ വലിയ ദുരന്തമാണ് അനുഭവികേണ്ടതായി വന്നത്.
സെക്ടർ ഒന്നിൽ വലിയ തോതിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയിൽ നിന്നാണ് തീ ഉയർന്നതെന്നാണ് വിവരം. ഇതിന് മുമ്പ് ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം ജനജീവിതം ദുസഹമാക്കിയിരുന്നു. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിപ്പിക്കാനായത്. തുടർന്ന് ആരോഗ്യ പരിശോധന അടക്കം നടത്തിയിരുന്നു.
The post ബ്രഹ്മപുരത്തെ തീ പൂർണമായി അണച്ചു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/owCcPOz
via IFTTT
No comments:
Post a Comment