
ദില്ലി: ഖലിസ്ഥാന്‍ വിഘടനവാദി അമൃത്പാല്‍ സിങ്ങിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമെതിരായ പഞ്ചാബ് പൊലീസിന്റെ നടപടിയുടെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം സിഖുകാര്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്ന് ഇന്ത്യന്‍ പതാക വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു.
തുടര്‍ന്ന്, വിദേശകാര്യ മന്ത്രാലയം ദില്ലിയിലുള്ള യുകെ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെതിരെയുള്ള വിഘടനവാദികളുടെയും തീവ്രവാദികളുടെയും നടപടികളില്‍ ഇന്ത്യയ്ക്കുള്ള ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. യുകെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അമൃത്പാല്‍ സിങ്ങിനും കൂട്ടര്‍ക്കുമെതിരായ നടപടിയ്ക്കെതിരെ ഒരു വിഭാഗം പ്രവാസി സിഖുകാര്‍ ലണ്ടനില്‍ വൈകുന്നേരം മുതല്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രതിഷേധക്കാര്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ പതാക അഴിച്ചുമാറ്റുന്നത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ ദൃശ്യമാണ്പ്രതിഷേധക്കാര്‍ ഹൈക്കമ്മീഷന്‍ പരിസരത്ത് പ്രവേശിച്ചത് ബ്രിട്ടീഷ് സുരക്ഷയുടെ വീഴ്ചയാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിയന്ന കണ്‍വന്‍ഷന്‍ കരാറിന്റെ ലംഘനമാണ് യുകെ നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ നയതന്ത്ര സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയില്‍ യുകെ സര്‍ക്കാരിന്റെ നിസ്സംഗത അംഗീകരിക്കാനാകില്ല. ഇന്നത്തെ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഓരോരുത്തരെയും തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും നടപടികള്‍ സ്വീകരിക്കാനും യുകെ സര്‍ക്കാര്‍ അടിയന്തര നീക്കം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്സ് എല്ലിസ് സംഭവത്തെ അപലപിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ നടന്ന പ്രതിഷേധത്തെയും അതോടനുബന്ധിച്ചുള്ള പ്രവൃത്തികളെയും ഞാന്‍ അപലപിക്കുന്നു. നടന്നതൊക്കെ തീര്‍ത്തും അസ്വീകാര്യമാണ്. അലക്സ് എല്ലിസ് ട്വീറ്റ് ചെയ്തു.
ഖലിസ്ഥാന്‍വാദി നേതാവ് അമൃത്പാലിനെ ഇനിയും പഞ്ചാബ് പൊലീസിന് പിടികൂടാനായിട്ടില്ല. ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഐഎസ്‌ഐ ബന്ധം സംശയിക്കുന്നതിനാല്‍, അറസ്റ്റിലായാല്‍ അമൃത്പാലിനെ കസ്റ്റഡിയിലെടുക്കാനാണ് എന്‍ഐഎ നീക്കം. ഇരുപത്തിയഞ്ച് കിലോമീറ്ററോളം ദൂരം പിന്തുടര്‍ന്ന ശേഷമാണ് ഖലിസ്ഥാന്‍വാദി നേതാവ് അമൃത്പാല്‍ രക്ഷപ്പെട്ടതെന്ന് പഞ്ചാബ് പൊലീസ് പറയുന്നു. ഇയാള്‍ക്കായുള്ള വ്യാപക തെരച്ചില്‍ സംസ്ഥാനത്ത് തുടരുകയാണ്. ഒരു രീതിയിലുമുള്ള ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാന്‍ വന്‍ സുരക്ഷ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എങ്കിലും കൈയ്യകലത്തില്‍ നിന്ന് വിഘടനവാദി നേതാവ് അമൃത്പാല്‍ രക്ഷപ്പെട്ടത് പഞ്ചാബ് പൊലീസിന് നാണക്കേടായിരിക്കുകയാണ്. പൊലീസ് പിന്തുടരുമ്ബോള്‍ ബൈക്കിലാണ് അമൃത്പാല്‍ രക്ഷപ്പെട്ടതെന്നാണ് വിവരം.
The post ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സിഖ് പ്രതിഷേധം appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/X7yfuG5
via IFTTT
No comments:
Post a Comment