എൽ ക്ലാസിക്കോയിൽ വീണ്ടും ബാഴ്സ; ജർമനിയിൽ ബയേണിന് അടിതെറ്റി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, March 19, 2023

എൽ ക്ലാസിക്കോയിൽ വീണ്ടും ബാഴ്സ; ജർമനിയിൽ ബയേണിന് അടിതെറ്റി

ലോകഫുട്ബോൾ ആരാധാകർ ആവേശത്തോടെ ഉറ്റുനോക്കിയ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സലോണയ്ക്ക് വിജയം. സ്വന്തം തട്ടകമായി ന്യൂകാംപിൽ നടന്ന പോരിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ബാഴ്സ റയൽ മഡ്രിഡിനെ കെട്ടുകെട്ടിച്ചത്. വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ബാഴ്സ ലീഡ് 12 പോയിന്റായി ഉയർത്തി.

ഒമ്പതാം മിനിറ്റിൽ യുറു​ഗ്വായൻ സെന്റർ ബാക്ക് റൊണാൾഡ് ആരാഹ്വോയുടെ സെൽഫ് ​ഗോളിൽ റയൽ മഡ്രിഡാണ് ലീഡ് നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് സെർജിയോ റോബെർട്ടോയിലൂടെ ബാഴ്സ ഒപ്പമെത്തി. പിന്നീട് ഇഞ്ച്വറി ടൈമിൽ ഫ്രാങ്ക് കെസിയെ നേടിയ ​ഗോളിലാണ് ബാഴ്സ റയലിന് മേൽ വിജയം പൂർത്തിയാക്കിയത്.

ജർമനിയിലെ ബുന്ദസ്‌ലി​ഗയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ബയേൺ മ്യൂണിച്ച് തോൽവി ഏറ്റുവാങ്ങി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബയേർ ലെവർക്യൂസനാണ് ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തകർത്തത്. മുൻ ബയേൺ താരമാ സാബി അലോൺസോ പരിശീലിപ്പിക്കുന്ന ലെവർക്യൂസന് വേണ്ടി എസക്വിയേൽ പലാസിയോസാണ് രണ്ട് ​ഗോളുകളും നേടിയത്. ജോഷ്വാ കിമ്മിച്ച് ബയേണിനായി വലകുലുക്കി. ഇറ്റലിയിലെ സെരി എയിലെ സൂപ്പർപോരാട്ടത്തിൽ യുവന്റസ് ഇന്റർ മിലാനെ എതിരില്ലാത്ത ഒരു ​ഗോളിന് വീഴ്ത്തി. ഫിലിപ്പ് കോസ്റ്റിച്ചാണ് യുവന്റസിന്റെ വിജയ​ഗോൾ നേടിയത്.

The post എൽ ക്ലാസിക്കോയിൽ വീണ്ടും ബാഴ്സ; ജർമനിയിൽ ബയേണിന് അടിതെറ്റി appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/rt5HEv9
via IFTTT

No comments:

Post a Comment

Post Bottom Ad

Pages