പ്രൈം വോളി ഫൈനൽ ഇന്ന്; കലാശപ്പോരിൽ കൊമ്പുകോർക്കുന്നത് ഡിഫൻഡേഴ്സും ടോർപ്പിഡോസും - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, March 4, 2023

പ്രൈം വോളി ഫൈനൽ ഇന്ന്; കലാശപ്പോരിൽ കൊമ്പുകോർക്കുന്നത് ഡിഫൻഡേഴ്സും ടോർപ്പിഡോസും

പ്രൈം വോളിബോൾ ലീ​ഗ് 2023-ന് ഇന്ന് കലാശപ്പോരാട്ടം. കൊച്ചിയിലെ രാജീവ് ​ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന കലാശപ്പോരിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സ് ബെം​ഗളുരു ടോർപ്പി‍ഡോസിനെ നേരിടു. വൈകിട്ട് ഏഴ് മണി മുതലാണ് കലാശപ്പോരാട്ടം അരങ്ങേറുന്നത്.

ഇന്നലെ നടന്ന രണ്ടാം സെമിയിൽ കേരളത്തിന്റെ പ്രതിനിധികളിലൊരാളായ കാലിക്കറ്റ് ഹീറോസിനെ വീഴ്ത്തിയാണ് ഡിഫൻഡേഴ്സ് ഫൈനലിന് യോ​ഗ്യത നേടുന്നത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ 17-15,9-15,17-15,15-11 എന്ന സ്കോറിനണ് ഡിഫൻഡേഴ്സിന്റെ വിജയം. തുടർച്ചയായ രണ്ടാം തവണയായ ഡിഫൻഡേഴ്സ് പ്രൈ വോളി ഫൈനലിലെത്തുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ അവർ കൊൽക്കത്ത തണ്ടർബോൾട്ട്സിനോട് പരാജയപ്പെട്ടിരുന്നു.

ആദ്യ സെമിയിൽ തണ്ടർബോൾട്ട്സിനെ തോൽപ്പിച്ചാണ് ടോർപ്പിഡോസ് ഫൈനലിലെത്തിയത്. ആദ്യമായാണ് ടോർപ്പിഡോസ് പ്രൈം വോളി ലീ​ഗിന്റെ കലാശപ്പോരിന് യോ​ഗ്യത നേടിയത്.

The post പ്രൈം വോളി ഫൈനൽ ഇന്ന്; കലാശപ്പോരിൽ കൊമ്പുകോർക്കുന്നത് ഡിഫൻഡേഴ്സും ടോർപ്പിഡോസും appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/S1BIkQh
via IFTTT

No comments:

Post a Comment

Post Bottom Ad

Pages