ബ്രഹ്മപുരം മാലിന്യപ്ലാന്റ് ചട്ടങ്ങള്‍ പാലിച്ചില്ല; കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, March 11, 2023

ബ്രഹ്മപുരം മാലിന്യപ്ലാന്റ് ചട്ടങ്ങള്‍ പാലിച്ചില്ല; കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്

കൊച്ചി കോര്‍പ്പറേഷന്‍റെയും ബ്രഹ്മപുരത്തെ കരാറുകള്‍ ഏറ്റെടുത്ത കമ്ബനികളുടെയും വീഴ്ചകള്‍ വിശദീകരിച്ച്‌ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്.

ഖര മാലിന്യ സംസ്കരണ ചട്ടം 2016 ലെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അനുമതിയില്ലാതെയാണ് ബ്രഹ്മപുരം പ്ലാന്‍റ് പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ചയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ പ്രത്യേക സംഘം ബ്രഹ്മപുരം സന്ദര്‍ശിച്ചത്. തീപിടുത്തം നടന്ന സ്ഥലങ്ങളും,ജൈവ മാലിന്യം സംസ്കരിച്ച സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിന്‍റെ പ്ലാന്‍റും ബയോമൈനിംഗ് നടത്തുന്ന സോണ്ട ഇന്‍ഫ്രാടെക്കിന്‍റെ പദ്ധതി പ്രദേശങ്ങളും സംഘം പരിശോധിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ ബ്രഹ്മപുരത്ത് ഖര മാലിന്യ സംസ്കരണം സംബന്ധിച്ച ചട്ടങ്ങള്‍ പാലിച്ചില്ല എന്നതാണ് പ്രധാന കണ്ടെത്തല്‍.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും പ്ലാന്‍റിന് അംഗീകാരം നല്‍കിയില്ല. പഴകിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വേര്‍തിരിച്ച്‌ മാറ്റി ഈ ഭൂമി പത്ത് വര്‍ഷം മുമ്ബത്തെത് പോലെയാക്കും എന്നായിരുന്നു ബയോമൈനിംഗ് കരാര്‍. എന്നാല്‍ സോണ്ട ഇന്‍ഫ്രാടെക്കിന്‍റെ പദ്ധതി പ്രദേശത്ത് അത്തരത്തില്‍ തിരിച്ചുപിടിച്ച സ്ഥലങ്ങള്‍ പരിശോധനയില്‍ കണ്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 25 ശതമാനം ബയോമൈനിംഗ് പൂര്‍ത്തിയാക്കിയതിന് 11 കോടി രൂപ കൈപറ്റിയിട്ടും എവിടെ പ്ലാസ്റ്റിക്ക് മാലിന്യമുക്ത ഭൂമി? എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടതും കോര്‍പ്പറേഷനും കരാര്‍ കമ്ബനിയുമാണ്.

സിപിഎം ബ്രാഞ്ച് സെക്രട്ടറി സക്കീര്‍ ബാബുവിന് പങ്കാളിത്തമുള്ള ജൈവമാലിന്യ സംസ്കരണ കമ്ബനി സ്റ്റാര്‍കണ്‍സ്ട്ക്ഷന്‍സിന്‍റെ പ്ലാന്‍റിനെതിരെയും ഗുരുതരമായ കണ്ടെത്തലുകളാണ്. മാലിന്യ സംസ്കരണത്തിന്‍റെ പേരില്‍ നടന്നത് അശാസ്ത്രീയമായ പ്രവര്‍ത്തികളാണ്. ജൈവ മാലിന്യം സംസ്കരിച്ച്‌ വളമാക്കുന്നതിനായിരുന്നു കോടികളുടെ കരാര്‍.എന്നാല്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ ജൈവമാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നു. മീഥെയ്ന്‍ അടക്കം തീപിടുത്ത സാധ്യത ഉയര്‍ത്തുന്ന വാതകങ്ങള്‍ പുറത്തുവരുന്നത് ഈ മാലിന്യങ്ങളില്‍ നിന്നുമാണ്.മാലിന്യ കൂമ്ബാരങ്ങള്‍ ഇങ്ങനെ കിടക്കുന്നത് അപകടരമായ സ്ഥിതിയാണെന്നും പരാമര്‍ശമുണ്ട്. ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കെട്ടിടത്തിലും മാലിന്യം സംസ്കരിക്കാതെ കുന്നുകൂട്ടി ഇട്ടിരിക്കുന്നു.കൃത്യമായ ലേഔട്ടോ,പാതയോ,ഡ്രെയിനെജോ അടക്കം ഒരു പ്ലാന്‍റിന് അടിസ്ഥാനപരമായി വേണ്ട സൗകര്യങ്ങള്‍ പോലുമില്ല.പ്ലാന്‍റിലെ ഇപ്പോഴത്തെ തീയണക്കുന്നതിലെ പ്രവര്‍ത്തികളും സംഘം വിലയിരുത്തി. നാട്ടുകാരെ ഓടിവരെണ ബ്രഹ്മപുരത്തിന് തീപിടിച്ചെ എന്ന് ഇപ്പോള്‍ വിളിച്ച്‌ പറയുന്ന അധികാരികള്‍ നിങ്ങളുടെ തന്നെ വീഴ്ചകള്‍ അക്കമിട്ട നിരത്തുന്ന റിപ്പോര്‍ട്ടുകള്‍ക്ക് എന്ത് മറുപടിയാണ് നല്‍കുക.ജനങ്ങളുടെ നികുതിപണമഎന്തിനാണ് കൊച്ചിയെ ഇങ്ങനെ നാണംകെടുത്തുന്നത്.

The post ബ്രഹ്മപുരം മാലിന്യപ്ലാന്റ് ചട്ടങ്ങള്‍ പാലിച്ചില്ല; കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/SufgJrW
via IFTTT

No comments:

Post a Comment

Post Bottom Ad

Pages