സഞ്ജുവിന്റെ കാര്യത്തിൽ ആ യാഥാർഥ്യം ആരാധകർ മനസിലാക്കുന്നില്ല; ആകാശ് ചൊപ്ര പറയുന്നു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, March 11, 2023

സഞ്ജുവിന്റെ കാര്യത്തിൽ ആ യാഥാർഥ്യം ആരാധകർ മനസിലാക്കുന്നില്ല; ആകാശ് ചൊപ്ര പറയുന്നു

മലയാളി താരം സഞ്ജു സാസംന് ഇന്ത്യൻ ടീമിൽ അർഹിക്കുന്ന അവസരം ലഭിക്കുന്നില്ല എന്ന വിമർശനം. പലപ്പോഴും രണ്ടാം നിര ടീമുകളെ അയക്കുന്ന പരമ്പരകളിലാണ് സഞ്ജുവിന് അവസരം ലഭിക്കുന്നത്. അതിൽ തന്നെ കളിക്കാൻ അവസരം ലഭിക്കുന്നതും കുറവാണ്.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പ്രധാനതാരമാണ് ക്യാപ്റ്റൻ കൂടിയായ സഞ്ജു. വലയൊരു ആരാധകവൃന്ദം സഞ്ജുവിനുണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റുമായി സഞ്ജുവിന് വേണ്ടി മുറവിളി കൂട്ടുകയാണ് ഈ ആരാധകർ. എന്നാൽ തനിക്ക് ലഭിച്ച അവസരങ്ങൾ പോലും സഞ്ജുവിന് മുതലാക്കാനായിട്ടില്ല എന്ന യാഥാർഥ്യം ഈ ആരാധകർ മനസിലാക്കുന്നില്ല എന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചൊപ്ര പറയുന്നത്.

സഞ്ജുവിന് വലിയൊരു ആരാധകപിന്തുണയുണ്ട്, സഞ്ജുവിന്റെ നാടും സാഹചര്യങ്ങളുമെല്ലാം ഇതിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്, നന്നായി കളിക്കുന്ന അവസരങ്ങളിൽ ബാറ്റിങ് ഇത്ര നിസാരമായി തോന്നിക്കുന്ന മറ്റൊരാളിന്റെ, കണ്ണിന് വിരുന്നൊരുക്കുന്നവയാണ് സഞ്ജുവിന്റെ ഇന്നിം​ഗ്സുകൾ, ഇന്ത്യൻ ടീമിൽ സഞ്ജുവിന് കുറച്ച് അവസരങ്ങൾ ലഭിച്ചിരുന്നു, എന്നാൽ അതൊന്നും പരിപൂർണമായി മുതലാക്കാൻ സഞ്ജുവിന് സാധിച്ചിട്ടില്ല, എന്നാൽ ഈ യാഥാർഥ്യം സഞ്ജുവിന്റെ ആരാധകർ മനസിലാക്കുന്നു, പക്ഷെ, നിലവിലെ ദേശീയ ടീം സംവിധാനത്തിൽ തനിക്ക് വളരെ പരിമിതമായ അവസരമേ ലഭിക്കുമെന്ന് ഇപ്പോൾ സഞ്ജു തിരിച്ചറിഞ്ഞുകഴിഞ്ഞു, ചൊപ്ര യൂ‌ടൂബർ രൺവീർ അല്ലാവാദിയയോട് പറഞ്ഞു.

The post സഞ്ജുവിന്റെ കാര്യത്തിൽ ആ യാഥാർഥ്യം ആരാധകർ മനസിലാക്കുന്നില്ല; ആകാശ് ചൊപ്ര പറയുന്നു appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/9JZrpcx
via IFTTT

No comments:

Post a Comment

Post Bottom Ad

Pages