അക്കാര്യത്തിൽ ടൈറ്റൻസിന് അതൃപ്തിയുണ്ട്; തുറന്നുപറഞ്ഞ് മില്ലർ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Tuesday, March 21, 2023

അക്കാര്യത്തിൽ ടൈറ്റൻസിന് അതൃപ്തിയുണ്ട്; തുറന്നുപറഞ്ഞ് മില്ലർ

കഴിഞ്ഞ ഐപിഎല്ലിൽ അരങ്ങേറ്റം നടത്തിയ ​ഗുജറാത്ത് ടൈറ്റൻസ് ടൂർണമെന്റ് അവസാനിപ്പിച്ചത് കിരീടവുമായാണ്. ഹാർദിക് പാണ്ഡ്യയുടെ കീഴിൽ ടൈറ്റൻസ് കിരീടത്തിലേക്ക് കുതിക്കുമ്പോൾ നിർണായകമായത് ദക്ഷണിഫ്രിക്കൻ താരം ഡേവിഡ് മില്ലറുടെ കിടിലൻ പ്രകടനമായിരുന്നു.

ഇക്കുറി ഐപിഎല്ലിന്റെ ഉദ്ഘാടമത്സരം മാർച്ച് 31-നാണ് നടക്കുന്നത്. ടൈറ്റൻസ് മുൻ ചാമ്പ്യന്മരായ ചെന്നൈ സൂപ്പർകിങ്സിനെയാണ് മത്സരത്തിൽ നേരിടുന്നത്. എന്നാൽ ഈ പോരാട്ടത്തിൽ മില്ലറുടെ സേവനം ടൈറ്റൻസിന് ലഭിക്കില്ല. നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയിൽ കളിക്കേണ്ടതിനാലാണ് മില്ലറിന് ഐപിഎൽ ഉദ്ഘാടനമത്സരം നഷ്ടമാകുക. മില്ലറിന് മാത്രമല്ല, ഐപിഎൽ ടീമുകൾക്കൊപ്പമുള്ള മിക്കവാറും ദക്ഷിണാഫ്രിക്കൻ താരങ്ങൾക്കും ആദ്യ റൗണ്ട് മത്സരങ്ങൾ നഷ്ടമാകും. ദക്ഷിണാഫ്രിക്ക ക്രിക്കറ്റിന്റെ ഈ തീരുമാനത്തിൽ ടൈറ്റൻസിന് അതൃപ്തിയുണ്ടെന്ന് മില്ലർ തന്നെ ഇപ്പോൾ തുറന്നുപറഞ്ഞു.

ടൈറ്റൻസിന് അക്കാര്യത്തിൽ അതൃപ്തിയുണ്ട്, അഹമ്മദാബാദിൽ കളിക്കുകയെന്നത് വലിയ കാര്യമാണ്, പ്രത്യേകിച്ച് ഉദ്ഘാടനമത്സരം ചെന്നൈയുമായിട്ടാണെന്നിരിക്കെ, ഈ മത്സരം കളിക്കാനാകാത്തതിൽ എനിക്കും നിരാശയുണ്ട്, പക്ഷെ ഇവിടെ ദക്ഷിണാഫ്രിക്കയുടെ ജേഴ്സിയണിയുകയെന്നത് വലിയ ഒരു അം​ഗീകാരമാണ്, മാത്രവുമല്ല നെതർലൻഡ്സിനെതിരായ മത്സരങ്ങളിൽ ഞങ്ങൾക്ക് ചെയ്തുതീർക്കാൻ പല കാര്യങ്ങളുമുണ്ട്, മില്ലർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

The post അക്കാര്യത്തിൽ ടൈറ്റൻസിന് അതൃപ്തിയുണ്ട്; തുറന്നുപറഞ്ഞ് മില്ലർ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/tH4DTiK
via IFTTT

No comments:

Post a Comment

Post Bottom Ad

Pages