ഇന്ത്യൻ സൂപ്പർ ലീഗിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ദേശീയ ടീമിൽ ഇടം നേടി സിറയൻ താരം ഫരേസ് അർനോട്ട്. ഈ മാസം യുഎഇ, ബഹ്റൈൻ എന്നീ ടീമുകൾക്കെതിരെ നടക്കാനിരിക്കുന്ന സൗഹൃദമത്സരങ്ങൾക്കുള്ള സിറിയ സ്ക്വാഡിലാണ് ഫരേസ് ഇടം നേടിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
26-കാരനായ സെന്റർ ബാക്ക് ഈ സീസണിലാണ് എഫ്സി ഗോവയിലൂടെ ഐഎസ്എല്ലിലെത്തുന്നത്. ഗോവയുടെ ഏഷ്യൻ പ്രതിനിധി കൂടിയായിരുന്നു ഫരേസ്. സീസൺ തുടക്കത്തിൽ ഗോവയുടെ ഫസ്റ്റ് ഇലവനിലെ സാന്നിധ്യമായിരുന്നില്ല ഫരേസ്. എന്നാൽ സ്പാനിഷ് താരം മാർക്ക് വാലിയെന്റെ പരുക്കേറ്റതോടെ ഫരേസിന് അവസരം ലഭിച്ചു. തുടർന്ന് നടത്തിയ തകർപ്പൻ പ്രകടനത്തോടെ ഫരേസ് ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ ഗോവയെ പ്ലേ ഓഫിലെത്തിക്കാൻ ഫരേസിന് സാധിച്ചില്ല.
2019-ൽ ഇന്ത്യയിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിലാണ് ഫരേസ് സിറയക്കായി അരങ്ങേറിയത്. ഇതുവരെ പത്ത് തവണ സിറിയ ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട് ഫരേസ്. മുമ്പ് സിറിയ അണ്ടർ 23 ടീമിന്റെ ക്യാപ്റ്റനുമായിരുന്നു ഫരേസ്.
The post ഐഎസ്എൽ പ്രകടനം തുണച്ചു; ഫരേസ് സിറിയ ദേശീയ ടീമിൽ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/7Gn89qi
via IFTTT
No comments:
Post a Comment