ദക്ഷിണേഷ്യൻ രാജ്യങ്ങൾ കൊമ്പുകോർക്കുന്ന ഫുട്ബോൾ ടൂർണമെന്റായ സാഫ് കപ്പ് ഇക്കുറി ഇന്ത്യയിലാണ് നടക്കുന്നത്. ജൂൺ-ജൂലൈ മാസങ്ങളിലായി ബെംഗളുരുവാണ് ഈ ടൂർണമെന്റിന് വേദിയൊരുക്കുന്നത്. ഇക്കുറി ഒരു അഥിതി രാജ്യം കൂടി സാഫ് കപ്പിനുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ തവണ മാലിദ്വീപിലായിരുന്നു സാഫ് കപ്പ് നടന്നത്. ഇന്ത്യ ജേതാക്കളായ ഈ ടൂർണമെന്റിൽ അഞ്ച് ടീമുകളാണ് പങ്കെടുത്തത്. പാകിസ്ഥാൻ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ കഴിഞ്ഞ തവണ കളിച്ചില്ല. ഭൂട്ടാൻ അവസാനനിമിഷം പിന്മാറിയപ്പോൾ പാകിസ്ഥാൻ ഫിഫ വിലക്കിലായിരുന്നു. എന്നാൽ ഇപ്പോൾ വിലക്ക് നീക്കിയ സാഹചര്യത്തിൽ പാകിസ്ഥാൻ സാഫ് കപ്പ് കളിക്കാൻ അർഹരാണ്. എന്നാൽ ഇന്ത്യയിൽ ടൂർണമെന്റ് കളിക്കാൻ പാകിസ്ഥാൻ ടീം ഉണ്ടാകുമെയെന്ന ചോദ്യം വലിയ ചർച്ചയാണ്. പ്രത്യേകിച്ച് ഇരുരാജ്യങ്ങളും നിക്ഷ്പക്ഷ വേദികളല്ലാതെ ഏറ്റുമുട്ടുന്ന പതിവില്ലാത്ത സാഹചര്യത്തിൽ. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിർദേശത്തിനനുസരിച്ച് പ്രവർത്തിക്കുമെന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞത്.
കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനത്തിനനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ ഞങ്ങൾ പ്രവർത്തിക്കുക, എങ്കിലും എല്ലാ ടീമുകളേയും ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്, കായികമേഖലയിൽ രാഷ്ട്രീയം കൂട്ടിക്കലർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ചൗബെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
The post സാഫ് കപ്പിൽ പാകിസ്ഥാൻ പങ്കെടുക്കുമോ..?? ചൗബെയുടെ മറുപടി ഇത് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/1mJHtc2
via IFTTT
: "We will abide by the decision of the Ministry of External Affairs. However, we want to welcome all participating teams. We do not want to mix politics and sports."
No comments:
Post a Comment