സ്റ്റാർ പരിശീലകൻ സാന്റിയാഗോ വരേല ഇന്ത്യൻ ഫുട്ബോളിലേക്ക് തിരിച്ചെത്തി. ഐ-ലീഗ് രണ്ടാം ഡിവിഷനിൽ കളിക്കുന്ന ബെംഗളുരു യുണൈറ്റഡിന്റെ പരിശീലകനായാണ് ഈ അർജന്റൈൻ-സ്പാനിഷ് പരിശീലകന്റെ നിയമനം.
ഇന്ത്യൻ സൂപ്പർ പരിശീലകനായ ഖാലിദ ജമീലായിരുന്നു ബെംഗളുരുവിന്റെ ചുമതല വഹിച്ചിരുന്നത്. എന്നാൽ ജമീൽ ക്ലബ് വിട്ടതോടെയാണ് വരേലയുടെ നിയമനം. കഴിഞ്ഞ സ്റ്റാഫോർഡ് ചാലഞ്ച് കപ്പിന് മുമ്പായി തന്നെ വരേല ക്ലബ് ചുമതല ഏറ്റെടുത്തിരുന്നു. ടൂർണമെന്റിൽ ടീമിനെ കിരീടത്തിലേക്ക് നയിക്കാനും അദ്ദേഹത്തിനായി. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നത് ഇപ്പോഴാണ്.
ഇന്ത്യൻ ഫുട്ബോളിൽ അഞ്ച് വർഷത്തെ പരിശീലനപരിചയം വരേലയ്ക്കുണ്ട്. ഐ-ലീഗ് ക്ലബ് ഗോകുലം കേരളയുടെ പരിശീലകനായാണ് വരേല ഇന്ത്യയിലേക്ക് വരുന്നത്. ഗോകുലത്തെ ഡ്യൂറാൻഡ് കപ്പ് ജേതാക്കളാക്കിയത് വരേലയാണ്. പിന്നീട് ചർച്ചിൽ ബ്രദേഴ്സ്, ശ്രീനിധി ഡെക്കാൻ എന്നീ ഐ-ലീഗ് ടീമുകളേയും വരേല പരിശീലിപ്പിച്ചിട്ടുണ്ട്.
The post സാന്റിയാഗോ വരേല ഇന്ത്യയിൽ തിരിച്ചെത്തി; പുതിയ ദൗത്യം ഈ ക്ലബിനൊപ്പം appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/WGf6rSm
via IFTTT
No comments:
Post a Comment