പ്രണയ ബന്ധത്തില്‍ വഞ്ചന കാണിച്ച കാമുകനെ തിളച്ച എണ്ണ ഒഴിച്ച്‌ പൊള്ളിച്ച്‌ യുവതി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, March 13, 2023

പ്രണയ ബന്ധത്തില്‍ വഞ്ചന കാണിച്ച കാമുകനെ തിളച്ച എണ്ണ ഒഴിച്ച്‌ പൊള്ളിച്ച്‌ യുവതി

പ്രണയ ബന്ധത്തില്‍ വഞ്ചന കാണിച്ച കാമുകനെ തിളച്ച എണ്ണ ഒഴിച്ച്‌ പൊള്ളിച്ച്‌ യുവതി. 27കാരനായ യുവാവ് വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം പിന്മാറിയതാണ് അക്രമത്തിലേക്ക് നയിച്ചത്.

തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. ഭവാനിയിലെ വര്‍ണാപുരം സ്വദേശിയായ കാര്‍ത്തി എന്ന യുവാവിനാണ് ഗുരുതരമായി പൊള്ളലേറ്റിട്ടുള്ളത്. ശനിയാഴ്ചയാണ് അതിക്രമം നടന്നത്.
പെരുന്തുറൈയിലെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു കാര്‍ത്തി. ബന്ധു കൂടിയായ മീനാ ദേവിയുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു കാര്‍ത്തി. വിവാഹം ചെയ്യാമെന്ന് മീനാ ദേവിക്ക് കാര്‍ത്തി വാക്കും നല്‍കിയിരുന്നു. എന്നാല്‍ യുവാവിന്‍റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി നിശ്ചയിച്ചതായി മീനാ ദേവി അറിയുകയായിരുന്നു. ഇതിനേക്കുറിച്ച്‌ കമിതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ശനിയാഴ്ച മീനാ ദേവിയുമായി സംസാരിക്കാന്‍ എത്തിയതായിരുന്നു കാര്‍ത്തി.

സംസാരം വാക്കേറ്റമായതിന് പിന്നാലെ മീനാ ദേവി കാര്‍ത്തിയുടെ ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. കാര്‍ത്തിയുടെ മുഖത്തും കയ്യിലുമായാണ് തിളച്ച എണ്ണ വീണത്. ഇയാളുടെ നിലവിളി കേട്ട് എത്തിയ അയല്‍ക്കാര്‍ കാര്‍ത്തിയെ ആശുപത്രിയിലാക്കുകയായിരുന്നു. സംഭവത്തില്‍ മീനാ ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം അടക്കമുള്ള കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

,

The post പ്രണയ ബന്ധത്തില്‍ വഞ്ചന കാണിച്ച കാമുകനെ തിളച്ച എണ്ണ ഒഴിച്ച്‌ പൊള്ളിച്ച്‌ യുവതി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/j4QJPC1
via IFTTT

No comments:

Post a Comment

Post Bottom Ad

Pages