ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പോടെ ഏകദിന ക്രിക്കറ്റിനോട് വിടപറയുമെന്ന സൂചനയുമായി ഇംഗ്ലീഷ് സൂപ്പർതാരം മോയിൻ അലി. ടി20യിൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ പദ്ധതിയെന്നാണ് സൂചന. രണ്ട് വർഷം മുമ്പ് അലി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയിരുന്നു.
പ്രായം കൂടുന്തോറും 50 ഓവർ മത്സരങ്ങളുടെ ബുദ്ധിമുട്ട് ഏറുകയാണ്, 50 ഓവർ മത്സരങ്ങളിൽ ഫീൽഡ് ചെയ്യുക അത്ര എളുപ്പവുമല്ല, എനിക്കിപ്പോൾ 26 അല്ല 35 വയസാണ് പ്രായം, തീർച്ചയായും എനിക്ക് കളിക്കാൻ ആഗ്രഹമുണ്ട്, എന്നാൽ മറ്റ് കളിക്കാർ എന്നെക്കാൾ നന്നായി കളിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അവർക്കാണ് അവസരം അർഹിക്കുന്നത്, അലി ടോക്സ്പോർട്സിനോട് പറഞ്ഞു.
2019-ൽ ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് നേടുമ്പോൾ അലി ടീമിലെ പ്രധാന സാന്നിധ്യമായിരുന്നു. ഇക്കുറി കിരീടം നിലനിർത്തുകയെന്നത് തന്റെ ഒരു ലക്ഷ്യമാണെന്നും അലി കൂട്ടിച്ചേർത്തു. ഞാൻ അങ്ങനെ ഒരുപാട് ലക്ഷ്യങ്ങളൊന്നും മുന്നോട്ടുവയ്ക്കില്ല, എങ്കിലും വരുന്ന ലോകകപ്പ് കളിക്കണമെന്നും അത് ജയിക്കണമെന്നുമുള്ളത് എന്റെയൊരു ലക്ഷ്യമാണ്, ബാക്കി അതുകഴിഞ്ഞ് നോക്കാം, അലി പറഞ്ഞു.
The post ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റ് മതിയാക്കും; വിരമിക്കൽ സൂചനയുമായി ഇംഗ്ലീഷ് സൂപ്പർതാരം appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/qMe1odH
via IFTTT
No comments:
Post a Comment