
ഐ-ലീഗിൽ നിന്ന് സ്ഥാനക്കയറ്റം നേടി ഐഎസ്എല്ലിലേക്ക് മുന്നേറുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടം സ്വന്തമാക്കാൻ റൗണ്ട്ഗ്ലാസ് പഞ്ചാബിന് വേണ്ടത് രണ്ട് പോയിന്റ് കൂടി. ഇന്നലെ നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് പഞ്ചാബ് ചരിത്രത്തിലേക്ക് ഒരുപടി കൂടി അടുത്തത്.
ചർച്ചിലിനെതിരായ വിജയത്തോടെ പഞ്ചാബിന് 20 മത്സരങ്ങളിൽ നിന്ന് 46 പോയിന്റായി. 14 വിജയവും നാല് സമനിലയും രണ്ട് തോൽവിയുമായാണ് പഞ്ചാബിന്റെ കുതിപ്പ്. പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ശ്രീനിധി ഡെക്കാന് 41 പോയിന്റാണുള്ളത്. ഈ സാഹചര്യത്തിൽ അടുത്ത രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം നേടിയാൽ പഞ്ചാബിന് ഐ-ലീഗ് കിരീടമുറപ്പിക്കാം
ശനിയാഴ്ച രാജസ്ഥാനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. ഈ മത്സരത്തിൽ വിജയിച്ചാൽ അവസാന മത്സരത്തിന് മുമ്പ് തന്നെ പഞ്ചാബിന് കിരീടമുറപ്പിക്കാം. ഇക്കുറി ചുമതലയേറ്റ ഗ്രീക്ക് പരിശീലകൻ സ്റ്റായിക്കോസ് വെർഗെറ്റിസിന്റെ കീഴിലാണ് ലീഗിൽ പഞ്ചാബിന്റെ കുതിപ്പ്. ഡേവിഡ് മസെൻ, ജുവാൻ മേര, ചെഞ്ചോ ജ്യെൽഷൻ തുടങ്ങിയ വിദേശതാരങ്ങളാണ് പഞ്ചാബിന്റെ മുന്നേറ്റത്തിന് നിർണായക പങ്ക് വഹിക്കുന്നത്.
The post ഇനി വേണ്ടത് രണ്ട് പോയിന്റ് കൂടി; ചരിത്രത്തിനരികെ പഞ്ചാബ് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/BzRUvf9
via IFTTT
No comments:
Post a Comment