​ഗോൾ സെഞ്ച്വറി; പ്രീമിയർ ലീ​ഗിൽ ചരിത്രമെഴുതി സോൺ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, April 9, 2023

​ഗോൾ സെഞ്ച്വറി; പ്രീമിയർ ലീ​ഗിൽ ചരിത്രമെഴുതി സോൺ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ നൂറ് ​ഗോൾ നേടുന്ന ആദ്യ ഏഷ്യൻ താരമെന്ന റെക്കോർഡ‍് ഹ്യൂങ് മിൻ സോണിന്. ടോട്ടനം ഹോട്സ്പർസിന് വേണ്ടി കളിക്കുന്ന ദക്ഷിണകൊറിയൻ താരമാണ് സോൺ. കഴിഞ്ഞ ദിവസം ബ്രൈട്ടനെതിരെ നടന്ന ലീ​ഗ് മത്സരത്തിലാണ് സോൺ ഈ റെക്കോർ‍ഡ് കൈവരിച്ചത്.

30-കാരനായ സോൺ, 2015-ൽ ജർമൻ ക്ലബ് ബയേർ ലെവർക്യൂസനിൽ നിന്നാണ് ടോട്ടനത്തിലേക്ക് വരുന്നത്. അതേവർഷം തന്നെ ക്രിസ്റ്റൽ പാലസിനെതിരായണ് സോൺ ആദ്യ പ്രീമിയർ ലീ​ഗ് ​ഗോൾ നേടുന്നത്. ഇതുവരെ 260 പ്രീമിയർ ലീ​ഗ് മത്സരങ്ങളാണ് സോൺ കളിച്ചത്. 2021-22 സീസണിലാണ് സോൺ ഏറ്റവും മികച്ച ​ഗോൾവേട്ട ക്ലബിനായി നടത്തിയത്. 35 ലീ​ഗ് മത്സരങ്ങളിൽ നിന്ന് 23 ​ഗോൾ നേടി അക്കുറി ​ഗോൾഡൻ ബൂട്ടും സോൺ സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ താരം കൂടിയാണ് സോൺ.

ടോട്ടനത്തിനായി ഏല്ലാ മത്സരപ്പോരാട്ടങ്ങളിൽ നിന്നുമായി 364 തവണയാണ് സോൺ ബൂട്ടുകെട്ടിയത്. ആകെ 142 ​ഗോളുകളാണ് സോണിന്റെ അക്കൗണ്ടിലുള്ളത്. എക്കാലത്തേയും മികച്ച ഏഷ്യൻ താരങ്ങളിലൊരാളായി പരി​ഗണിക്കപ്പെടുന്ന സോൺ ദക്ഷിണ കൊറിയ ദേശീയ ടീമിന്റെ നായകൻ കൂടിയാണ്.

The post ​ഗോൾ സെഞ്ച്വറി; പ്രീമിയർ ലീ​ഗിൽ ചരിത്രമെഴുതി സോൺ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/zcVLbrf
via IFTTT

No comments:

Post a Comment

Post Bottom Ad

Pages