ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി അജിൻക്യ രഹാനെ അരങ്ങേറിയത് കഴിഞ്ഞ ദിവസമാണ്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈയ്ക്ക് വേണ്ടി പാഡണിഞ്ഞ രഹാനെ അതിവേഗ അർധസെഞ്ച്വറിയാണ് നേടിയത്. 27 പന്തിൽ നിന്ന് ഏഴ് ഫോറും മൂന്ന് സിക്സുമടക്കം 61 റൺസാണ് രഹാനെ നേടിയത്.
മത്സരത്തിൽ 19 പന്തിൽ നിന്നാണ് രഹാനെ അർധസെഞ്ച്വറി നേടിയത്. ഇത് ഐപിഎല്ലിൽ ഒരു ചെന്നൈ സൂപ്പർ കിങ്സ് താരം നേടുന്ന രണ്ടാമത്തെ വേഗമാറിയ അർധസെഞ്ച്വറിയാണ്. 2014-ൽ പഞ്ചാബ് കിങ്സിനെതിരെ 16 പന്തിൽ അർധസെഞ്ച്വറി നേടിയ സുരേഷ് റെയ്നയാണ് ഇക്കാര്യത്തിൽ ചെന്നൈയിലെ ഒന്നാമൻ.
19 പന്തിൽ നിന്ന് അർധസെഞ്ച്വറി നേടിയ കാര്യത്തിൽ ഇംഗ്ലീഷ് താരം മോയിന് അലിയും ചെന്നൈയിന് രഹാനെയ്ക്കുണ്ട്. കഴിഞ്ഞ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെയായിരുന്നു ഈ നേട്ടം. മഹേന്ദ്ര സിങ് ധോണിയാണ് ഇക്കാര്യത്തിൽ മൂന്നാമൻ. 20 പന്തിൽ നിന്നാണ് ധോണി അർധസെഞ്ച്വറി നേടിയത്. 2012-ൽ മുംബൈ ഇന്ത്യൻസിനെതിരായായിരുന്നു ധോണിയുടേയും വെടിക്കെട്ട്.
The post ധോണിയെ പിന്നിലാക്കി; ചെന്നൈയിൽ ഇനി അക്കാര്യത്തിൽ രഹാനെയും രണ്ടാമൻ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/bIc24yW
via IFTTT
No comments:
Post a Comment