
കൊച്ചി: മൂന്നാര്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാട്ടുകാര്‍ക്ക് ശല്യക്കാരനായ അരിക്കൊമ്ബനെ പറമ്ബിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തം.
അരിക്കൊമ്ബനെ മാറ്റുന്നതിനെതിരെ ജനകീയ സമിതി കോടതിയില്‍ ഹര്‍ജി നല്‍കും. കാട്ടാനയെ പറമ്ബിക്കുളത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് നെന്മാറ എംഎല്‍എ കെ ബാബുവും ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
അരിക്കൊമ്ബന്‍ വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്ന് പറമ്ബിക്കുളം നിവാസികള്‍ ആരോപിക്കുന്നു. സമിതി ശാന്തന്‍പാറ, ചിന്നക്കനാല്‍ നിവാസികളുടെ ആവലാതികള്‍ മാത്രമാണ് പരിഗണിച്ചതെന്നും പറമ്ബിക്കുളത്തെ നാട്ടുകാര്‍ പരാതിപ്പെടുന്നു. അരിക്കൊമ്ബനെ പറമ്ബിക്കുളത്തേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. പഞ്ചായത്തു പരിധിയില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. അരിക്കൊമ്ബനെ പറമ്ബിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുതലമട പഞ്ചായത്ത് അറിയിച്ചു.
The post അരിക്കൊമ്ബനെ പറമ്ബിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/CnmwJas
via IFTTT
No comments:
Post a Comment