രണ്ട് സൂപ്പർതാരങ്ങൾ പരുക്കേറ്റ് പുറത്ത്; ചെന്നൈയ്ക്ക് കനത്ത തിരിച്ചടി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, April 9, 2023

രണ്ട് സൂപ്പർതാരങ്ങൾ പരുക്കേറ്റ് പുറത്ത്; ചെന്നൈയ്ക്ക് കനത്ത തിരിച്ചടി

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കിരീടം ലക്ഷ്യമിട്ട് മുന്നേറുന്ന ചെന്നൈ സൂപ്പർ കിങ്സിന് അപ്രതീക്ഷിത തിരിച്ചടി. പരുക്കിനെത്തുടർന്ന് രണ്ട് താരങ്ങൾ പുറത്തായതാണ് ചെന്നൈയ്ക്ക് പണിയായത്. സ്റ്റാർ പേസർ ദീപക് ചഹാർ, ഇം​ഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് എന്നിവർക്കാണ് പരുക്കേറ്റതെന്നാണ് ക്രിക്ക്ബസാണ് റിപ്പോർട്ട് ചെയ്യുന്നത്.

മുംബൈയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിലാണ് ചഹാറിന് പരുക്കേറ്റത്. റിപ്പോർട്ടുകൾ പ്രകാരം ഹാംസ്ട്രിങ് ഇഞ്ച്വറിയാണ് ചഹാർ നേരിട്ടിരിക്കുന്നത്. ചഹാറിനെ സ്കാനിങ്ങിന് വിധേയനാക്കും. ഇതിനുശേഷമെ താരത്തിന്റെ പരുക്കിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകു. എങ്കിലും ആദ്യ സൂചനകൾ അനുസരിച്ച് കുറച്ച് ആഴ്ചകൾ ചഹാറിന് പുറത്തിരിക്കേണ്ടിവരും. പരുക്കിനെത്തുടർന്ന് കഴിഞ്ഞ ഐപിഎൽ പൂർണമായും നഷ്ടമായ താരമാണ് ചഹാർ.

ഇക്കുറി വൻതുകമുടക്കി ചെന്നൈ സ്വന്തമാക്കിയ സ്റ്റോക്സിന്റെ കാൽവിരലിനാണ് പരുക്കേറ്റത്. ഒരാഴ്ച സ്റ്റോക്സ് കളിക്കളത്തിന് പുറത്തിരിക്കണ്ടിവരുമെന്നാണ് സൂചന. ഇതോടെ രാജസ്ഥാൻ റോയൽസിനെതിരായ അടുത്ത മത്സരം സ്റ്റോക്സിന് കളിക്കാൻ കഴിയില്ല.

The post രണ്ട് സൂപ്പർതാരങ്ങൾ പരുക്കേറ്റ് പുറത്ത്; ചെന്നൈയ്ക്ക് കനത്ത തിരിച്ചടി appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/QJXzsS8
via IFTTT

No comments:

Post a Comment

Post Bottom Ad

Pages