വാസ്ക്വസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചുവരില്ല - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, May 26, 2023

വാസ്ക്വസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചുവരില്ല

സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വസ് കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തില്ല. നിലവിൽ എഫ്സി ​ഗോവയ്ക്കായി കളിക്കുന്ന വാസ്ക്വസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഈ സാധ്യതകൾ തള്ളിക്കളയുകയാണ് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ.

32-കാരനായ വാസ്ക്വസ്, 2021-22 സീസണിലാണ് കേരളാ ബ്ലാസ്റ്റേഴ്സിലൂടെ ഐഎസ്എല്ലിലെത്തുന്നത്. ആ സീസണിലെ വാസ്ക്വസിന്റെ തകർപ്പൻ പ്രകടനം ബ്ലാസ്റ്റേഴ്സിന്റെ ഫൈനലിലേക്കുള്ള കുതിപ്പിനെ സഹായിച്ചു. എന്നാൽ കഴിഞ്ഞ സീസണിൽ താരം എഫ്സി ​ഗോവയിലേക്ക് കൂടുമാറി. പക്ഷെ ​ഗോവയിൽ തീർത്തും നിരാശപ്പെടുത്തുകയായിരുന്നു വാസ്ക്വസ്. ​ഗോവയ്ക്കായി വെറും ഒരു ​ഗോൾ മാത്രമാണ് വാസ്ക്വസിന് നേടാനായത്.

​ഗോവയുമായി രണ്ട് വർഷത്തെ കരാറായിരുന്നു വാസ്ക്വസ് ഒപ്പുവച്ചത്. ഈ കരാർ പ്രകാരം വാസ്ക്വസിന് ​ഗോവയിൽ ഒരു വർഷം കൂടി ശേഷിക്കുന്നുണ്ട്. എന്നാൽ താരത്തെ നിലനിർത്താൻ ​ഗോവ താൽപര്യപ്പെടുന്നില്ല എന്നാണ് സൂചന. ഇതോടെയാണ് വാസ്ക്വസിനെ തിരികെയെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് താൽപര്യപ്പെടുന്നതായുള്ള വാർത്തകളും വന്നത്.

The post വാസ്ക്വസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചുവരില്ല appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/lrW392H
via IFTTT

No comments:

Post a Comment

Post Bottom Ad

Pages