പണം മോഹിപ്പിക്കുന്നതാണ്, പക്ഷെ എന്റെ ലക്ഷ്യം മറ്റൊന്ന്; വൻ വെളിപ്പെടുത്തലുമായി സ്റ്റാർക്ക് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Tuesday, June 6, 2023

പണം മോഹിപ്പിക്കുന്നതാണ്, പക്ഷെ എന്റെ ലക്ഷ്യം മറ്റൊന്ന്; വൻ വെളിപ്പെടുത്തലുമായി സ്റ്റാർക്ക്

ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പേസർ ബൗളർമാരിലൊരാളാണ് മിച്ചൽ സ്റ്റാർക്ക്. 33-കാരനായ ഈ ഓസ്ട്രേലിയൻ ഇടങ്കൈയ്യൻ പേസർ, ഏകദിന ലോകകപ്പും ടി20 ലോകകപ്പും നേടിയ ടീമിൽ അം​ഗമായിരുന്നു. ഇന്ന് ഇന്ത്യക്കെതിരായ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിറങ്ങുമ്പോൾ മറ്റൊരു കിരീടം കൂടിയാണ് സ്റ്റാർക്ക് ലക്ഷ്യമിടുന്നത്.

ലോകത്തിലെ മികച്ച പേസർമാരിലൊരാളാണെങ്കിലും സ്റ്റാർക്കിന് ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കാര്യമായി കളിക്കാനായിട്ടില്ല. ഐപിഎല്ലിൽ വിവിധ ഫ്രാഞ്ചൈസികൾക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും റോയൽ ചാലഞ്ചേഴ്സ് ബെം​ഗളുരുവിനായി മാത്രമാണ് സ്റ്റാർക്ക് കളിച്ചിട്ടുള്ളത്. അതും രണ്ട് സീസൺ മാത്രം. മറ്റ് സീസണുകളിലൊക്കെ പരുക്കും ജോലിഭാരം കൈകാര്യം ചെയ്യുമായി സ്റ്റാർക്ക് ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു. ഇപ്പോൾ ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നതിലേറെ തനിക്ക് താൽപര്യം ഓസ്ട്രേലിയക്കായി നൂറ് ടെസ്റ്റ് കളിക്കുന്നതിലാണെന്നാണ് സ്റ്റാർക്ക് പറയുന്നത്.

ഓസ്ട്രേലിയ്ക്കായി പരമാവധി കാലം കളിക്കുക എന്ന ലക്ഷ്യത്തോടെ പല കാര്യങ്ങളും ഞാൻ ഒഴിവാക്കിയിട്ടുണ്ട്, ശരിയാണ് പണം മോഹിപ്പിക്കുന്നതാണ്, പക്ഷെ നൂറ് ടെസ്റ്റ് മത്സരം കളിക്കുകയെന്നതാണ് എനിക്ക് പ്രധാനം, അതേ സാധിക്കുമോയെന്ന് എനിക്ക് അറിയില്ല, എങ്കിലും ആ നാഴികകല്ല് പിന്നിടാനായാൽ വളരെ സന്തോഷം, അതിനുള്ള ഊർജം എന്നിൽ അവശേഷിക്കുന്നുണ്ട്, ഓസ്ട്രേലിയക്കായി 77 ടെസ്റ്റുകൾ കളിച്ച സ്റ്റാർക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ വെബ്സൈറ്റിനോട് പറഞ്ഞു.

The post പണം മോഹിപ്പിക്കുന്നതാണ്, പക്ഷെ എന്റെ ലക്ഷ്യം മറ്റൊന്ന്; വൻ വെളിപ്പെടുത്തലുമായി സ്റ്റാർക്ക് appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/Ubmk1la
via IFTTT

No comments:

Post a Comment

Post Bottom Ad

Pages