പണപ്പെട്ടിയുമായി യൂറോപ്പിൽ കറങ്ങി സൗദി ക്ലബുകൾ; വൻ താരങ്ങളെ ലക്ഷ്യം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Tuesday, June 6, 2023

പണപ്പെട്ടിയുമായി യൂറോപ്പിൽ കറങ്ങി സൗദി ക്ലബുകൾ; വൻ താരങ്ങളെ ലക്ഷ്യം

സമീപകാലത്ത് ഫുട്ബോളിലേക്കുള്ള സൗദി അറേബ്യയുടെ കടന്നുവരവ് വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറിൽ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കി സൗദി ക്ലബ് അൽ നസർ ലോകത്തെ ഞെട്ടിച്ചിരുന്നു. എന്നാലിപ്പോൾ മറ്റൊരു യൂറോപ്യൻ ക്ലബ് ഫുട്ബോൾ സീസൺ കൂടി അവസാനിക്കുന്നതോടെ സൗദി ക്ലബുകൾ വലിയ അട്ടിമറികൾക്കാണ് തയ്യാറെടുക്കുന്നത്.

റയൽ മഡ്രിഡിന്റെ സൂപ്പർതാരമായിരുന്ന കരീം ബെൻസിമയെ കഴിഞ്ഞ ദിവസം മറ്റൊരു സൗദി ക്ലബ് അൽ ഇത്തിഹാദ് സ്വന്തമാക്കിയിരുന്നു. എന്നാൽ ഇനിയും ചില സൂപ്പർതാരങ്ങളെ ഒപ്പം കൂട്ടാനാണ് സൗദി ക്ലബുകളുടെ പദ്ധതി. ഫാബ്രീസിയോ റൊമാനോയുടെ ട്വീറ്റുകൾ പ്രകാരം ചെൽസിയുടെ ഫ്രഞ്ച് മി‍ഡ്ഫീൽഡർ എൻ​ഗോളോ കാന്റെ, ഫ്രഞ്ച് ക്ലബ് മാഴ്സെയുടെ ചിലിയൻ സൂപ്പർതാരം അലക്സിസ് സാഞ്ചസ് എന്നിവരേയും സൗദി ക്ലബുകൾ നോട്ടമിട്ടിട്ടുണ്ട്.

സീസണിൽ പത്ത് ദശലക്ഷം യൂറോ പ്രതിഫലം വാ​ഗ്ദാനം ചെയ്ത് അൽ ഫത്തെയാണ് സാഞ്ചസിനെ സമീപിച്ചിരിക്കുന്നത്. അൽ ഇത്തിഹാദാണ് കാന്റെയ്ക്കായി രം​ഗത്തുള്ളത്. നൂറ് ദശലക്ഷം യൂറോ വാർഷിക പ്രതിഫലമാണ് ഇവർ ഓഫർ ചെയ്യുന്നതെന്നാണ് സൂചന. കാന്റെ ഈ നീക്കത്തിന് തയ്യാറായേക്കുമെന്നും ഫ്രീ ഏജന്റായി സൗദിയിലെത്താൻ സാധ്യതയേറെയാണെന്നുമാണ് റിപ്പോർട്ട്. ഇവർക്ക് പുറമെ ക്രിസ്റ്റൽ പാലസിന്റെ സൂപ്പർ ഫോർവേഡ് വിൽഫ്രെഡ് സാഹയെ നോട്ടമിട്ടും സൗദി ക്ലബുകൾ രം​ഗത്തുണ്ട്.

The post പണപ്പെട്ടിയുമായി യൂറോപ്പിൽ കറങ്ങി സൗദി ക്ലബുകൾ; വൻ താരങ്ങളെ ലക്ഷ്യം appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/Usuf8TW
via IFTTT

No comments:

Post a Comment

Post Bottom Ad

Pages