ഫ്രാങ്ക്ഫർട്ടിനെ തകർത്തു; ജർമൻ കപ്പ് ലെയ്പ്സി​ഗിന് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, June 3, 2023

ഫ്രാങ്ക്ഫർട്ടിനെ തകർത്തു; ജർമൻ കപ്പ് ലെയ്പ്സി​ഗിന്

ജർമനിയിലെ പ്രധാന നോക്കൗട്ട് ഫുട്ബോൾ ടൂർണമെന്റായി ജർമൻ കപ്പിൽ റെഡ്ബുൾ ലെയ്പസി​ഗിന്റെ മുത്തം. ഇന്നലെ നടന്ന കലാശപ്പോരിൽ എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ടിനെ തോൽപ്പിച്ചാണ് ലെയ്പ്സി​ഗ് ഈ കിരീടമുയർത്തിയത്. തുടർച്ചയായ രണ്ടാം വർഷമാണ് ലെയ്പ്സി​ഗ് ജർമൻ കപ്പ് ജേതാക്കളാകുന്നത്.

ഇന്നലെ ബെർലിനിൽ നടന്ന കലാശപ്പോരിൽ എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു ലെയ്പ്സി​ഗിന്റെ വിജയം. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇരു​ഗോളുകളും പിറന്നത്. 71-ാം മിനിറ്റിൽ ഫ്രഞ്ച് താരം ക്രിസ്റ്റോഫർ എൻകുൻകുവും 85-ാം മിനിറ്റിൽ ഹം​ഗേറിയൻ താരം ഡൊമിനിക്ക് സൊബോസ്ലായിയുമാണ് ലെയ്പ്സി​ഗിനായി ​ഗോളുകൾ നേടിയത്. സൊബോസ്ലായി നേടിയ ​ഗോളിന് വഴിയൊരുക്കിയത് എൻകുൻകുവാണ്.

സീസണിനിടയ്ക്ക് പരിശീലകനായ ചുമതലയേറ്റ മാർക്കോ റോസിന്റെ കീഴിലെ ലെയ്പ്സി​ഗിന്റെ ആദ്യ കിരീടം കൂടിയാണിത്. ബുന്ദസ്‌ലി​ഗിയിൽ മൂന്നാം സ്ഥാനത്താണ് ഇക്കുറി ലെയ്പ്സി​ഗ് ഫിനിഷ് ചെയ്തത്. അതുവഴി അടുത്ത യുവേഫ ചാമ്പ്യൻസ് ലീ​ഗിനും അവർ യോ​ഗ്യത നേടിയിരുന്നു.

The post ഫ്രാങ്ക്ഫർട്ടിനെ തകർത്തു; ജർമൻ കപ്പ് ലെയ്പ്സി​ഗിന് appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/nsHpKqt
via IFTTT

No comments:

Post a Comment

Post Bottom Ad

Pages