ഇതിഹാസതാരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഇറ്റാലിയൻ ക്ലബ് എസി മിലാനോട് വിടപറയും. 42 വയസിലേക്ക് കടക്കുന്ന ഈ സ്വീഡിഷ് സ്ട്രൈക്കറുടെ കരാർ പുതുക്കേണ്ട എന്നാണ് ക്ലബ് തീരുമാനം. ഇതോടെ ഇന്ന് വെറോണയ്ക്കെതിരായി നടക്കുന്ന സെരി എ മത്സരത്തോടെ ഇബ്ര മിലാനോട് വിടപറയും.
മുമ്പ് രണ്ട് സീസൺ മിലാനിൽ കളിച്ചിട്ടുള്ള ഇബ്ര, 2019-ലാണ് ക്ലബിൽ തിരിച്ചെത്തിയത്. കരിയറിന്റെ അവസാന ഘട്ടത്തിലായിരുന്നെങ്കിലും ഇബ്രയുടെ വരവ് മിലാന് ശരിക്കും ഗുണം ചെയ്തു. ഇറ്റാലിയൻ ഫുട്ബോളിന്റെ തലപ്പത്തേക്കുള്ള മിലാന്റെ തിരിച്ചുവരവിൽ ഇബ്രയുടെ സാന്നിധ്യം നിർണായകമായിരുന്നു. പലപ്പോഴും പരുക്ക് വലച്ചെങ്കിലും നാല് സീസണുകളിൽ നിന്ന് ക്ലബിനായി 78 മത്സരങ്ങൾ കളിച്ച ഇബ്ര 37 ഗോളും നേടി. 2021-22 സീസണിൽ മിലാനെ സെരി എ ജേതാക്കളാക്കുന്നതിലും ഇബ്ര ശ്രദ്ധേയ പങ്ക് വഹിച്ചു.
അതേസമയം തന്നെ ഇബ്ര ക്ലബ് വിടുന്ന ഒഴിവിൽ പകരം ഓസ്ട്രിയൻ താരം മാർക്കോ അർനാറ്റോവിച്ചിനെ കൊണ്ടുവരാനാണ് മിലാന്റെ നീക്കം. 34-കാരനായ അർനാറ്റോവിച്ചുമായി മിലാൻ ചർച്ചകൾ തുടങ്ങിയെന്നാണ് ഫാബ്രീസിയോ റൊമാനോ ട്വീറ്റ് ചെയ്യുന്നത്. ഇറ്റാലിയൻ ക്ലബ് തന്നെയായ ബൊളോഗ്ന്യക്കായാണ് ഈ ഫോർവേഡ് കളിക്കുന്നത്.
The post മിലാനോട് വിടപറയാൻ ഇബ്ര; പകരക്കാരനെ കണ്ടെത്തി..?? appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/R5OzQDl
via IFTTT
No comments:
Post a Comment