ബോളിവുഡിൽ താരമൂല്യം കുത്തനെ ഉയര്‍ന്നു; തെലുങ്ക് ചിത്രങ്ങൾ ഒഴിവാക്കാൻ നയൻതാര - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, September 15, 2023

ബോളിവുഡിൽ താരമൂല്യം കുത്തനെ ഉയര്‍ന്നു; തെലുങ്ക് ചിത്രങ്ങൾ ഒഴിവാക്കാൻ നയൻതാര

ബോളിവുഡിൽ ഷാരൂഖിനൊപ്പം ഒന്നിച്ച ജവാന്‍ എന്ന വന്‍ വിജയമായതിന് പിന്നാലെ നയന്‍താരയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നുവെന്ന് റിപ്പോർട്ട് . നേരത്തെ തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്ന നയന്‍താരയ്ക്ക് ഷാരൂഖ് ഖാന്റെ നായികയായി എത്തിയ ആദ്യത്തെ ബോളിവുഡ് ചിത്രത്തിന്റെ വിജയം സമ്മാനിക്കാന്‍ പോകുന്നത് വലിയ അവസരങ്ങളാണ് .

കഴിഞ്ഞ ദിവസം ഐഎംഡിബിയുടെ ഈ ആഴ്ചയിലെ ജനപ്രിയ താര പട്ടികയില്‍ ഷാരൂഖിനെ പിന്തള്ളി ഒന്നാം സ്ഥാനത്തും എത്തിയിരുന്നു നയന്‍താര. ജവാന്‍ഇപ്പോഴും മികച്ച കളക്ഷനും അഭിപ്രായം നേടുമ്പോള്‍ ചിത്രത്തിലെ നര്‍മദ എന്ന നയന്‍താരയുടെ വേഷം ഏറെ ശ്രദ്ധ നേടുന്നുണ്ട്. തന്റെ അടുത്ത പ്രൊജക്ട് ഏതെന്ന് നയന്‍താര വ്യക്തമാക്കിയില്ലെങ്കിലും സൂപ്പര്‍താരങ്ങളുടെ അടക്കം പ്രൊജക്ടുകള്‍ നയന്‍സിനായി പിന്നണിയില്‍ കാത്തുനില്‍ക്കുന്നു എന്നാണ് വിവരം. അതിനിടെ ഒരു വാര്‍ത്ത സിനിമ മേഖലയില്‍ പരക്കുകയാണ്. ഇനിമുതല്‍ തെലുങ്ക് ചിത്രങ്ങള്‍ ചെയ്യില്ല എന്നാണ് നയന്‍താരയുടെ പുതിയ തീരുമാനം എന്നാണ് വിവരം.

നേരത്തെ തമിഴിൽ പ്രശ്നങ്ങളുടെ പേരില്‍ ഇടവേള എടുത്ത സമയത്തും നയന്‍താര ടോളിവുഡിലാണ് ഹിറ്റുകള്‍ തീര്‍ത്തിരുന്നത്. ഗോഡ്ഫാദറാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം. മലയാളത്തിലെ ഹിറ്റ് ചിത്രം ലൂസിഫറിന്റെ റീമേക്കായിരുന്നു ഇത് . ലൂസിഫറില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച വേഷമായിരുന്നു നയന്‍താരയ്ക്ക്. എന്നാല്‍ ഈ സിനിമ വലിയ വിജയം നേടിയില്ല.

തോടുകൂടി തെലുങ്കില്‍ നിന്നും വരുന്ന അവസരങ്ങള്‍ തല്‍ക്കാലം വേണ്ടെന്ന് വയ്ക്കാനാണ് നയന്‍സിന്റെ തീരുമാനം എന്നാണ് വിവരം. ഇതിനൊപ്പമ തന്നെ ജവാന്‍ തന്നിരിക്കുന്ന അവസരങ്ങള്‍ മുതലാക്കാന്‍ തെലുങ്കിലേക്ക് അടുത്തൊന്നും നയന്‍സിന് ഡേറ്റ് നല്‍കാനുണ്ടാകില്ലെന്നാണ് സിനിമ രംഗത്തെ വര്‍ത്തമാനം.

The post ബോളിവുഡിൽ താരമൂല്യം കുത്തനെ ഉയര്‍ന്നു; തെലുങ്ക് ചിത്രങ്ങൾ ഒഴിവാക്കാൻ നയൻതാര appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/tmD0Fsu
via IFTTT

No comments:

Post a Comment

Post Bottom Ad

Pages