
സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ക്രമക്കേട് കൂടുതല്‍ യു ഡി എഫ് ഭരണ സമതികളിലെന്ന് സഹകരണ രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പറയുന്നു . ഇത്തരത്തിൽ ക്രമക്കേട് കണ്ടെത്തിയ 272 സഹകരണ സംഘങ്ങളില്‍ 202 സംഘങ്ങളും യു ഡി എഫ് നിയന്ത്രണത്തിലാണെന്ന് സഹകരണ രജിസ്ട്രാറുടെ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. ഇടതുമുന്നണി ഭരിക്കുന്ന 63 സഹകരണ സംഘങ്ങളിലും, ബി ജെ പി ഭരിക്കുന്ന എഴിടത്തുമാണ് ക്രമക്കേട് കണ്ടെത്തിയത്.
നിക്ഷേപ തുകകളുടെ കാലാവധി കഴിഞ്ഞിട്ടും അത് തിരിച്ചുനല്‍കാത്ത 164 ബാങ്കുകളുടെ ലിസ്റ്റ് സഹകരണ മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ വച്ചിട്ടുണ്ട് . തിരുവനന്തപുരം – 37 കോട്ടയം – 22ആലപ്പുഴ – 15 പത്തനംതിട്ട – 15 കൊല്ലം – 12 മലപ്പുറം – 12 തൃശൂര്‍ – 11 കണ്ണൂര്‍ – 11 എറണാകുളം – 8 കോഴിക്കോട് – 7 പാലക്കാട് – 5 ഇടുക്കി – 4 കാസര്‍ഗോഡ് – 3 വയനാട് – 2 എന്നിങ്ങനെയാണ് 164 ബാങ്കുകള്‍.
The post കേരളത്തിൽ ഏറ്റവും കൂടുതല്‍ ക്രമക്കേട് നടന്നത് യുഡി എഫ് ഭരിക്കുന്ന സഹകരണ സംഘങ്ങളില്‍ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/voCJxlj
via IFTTT
No comments:
Post a Comment