കണ്ണൂർ പയ്യാമ്പലത്ത് കോടിയേരി സ്മാരകം അനാച്ഛാദനം ചെയ്തു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, October 1, 2023

കണ്ണൂർ പയ്യാമ്പലത്ത് കോടിയേരി സ്മാരകം അനാച്ഛാദനം ചെയ്തു

അന്തരിച്ച മുതിർന്ന നേതാവ് കോടിയേരിയുടെ ഓർമ്മ ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് സിപി എം. ഓർമ്മകൾ അലയടിക്കുന്ന കണ്ണൂർ പയ്യാമ്പലത്ത് നിർമ്മിച്ച കൊടിയേരി സ്മാരകം സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അനാച്ഛാദനം ചെയ്തു.

ഇന്ന് വൈകിട്ട് തലശ്ശേരിയിൽ നടക്കുന്ന കോടിയേരി അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശക്തമായിരുന്ന മഴയെ അവഗണിച്ച് കോടിയേരി അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്തേക്ക് പ്രവർത്തകർ ഒഴുകിയെത്തി. കണ്ണൂർ നഗരത്തിൽ നിന്ന് റാലിയായി എത്തിയ പ്രവർത്തകർ സ്മൃതി കുടീരത്തിൽ സംഗമിച്ചു. മൂന്നാഴ്ച നീളുന്ന അനുസ്മരണ പരിപാടികളാണ് കണ്ണൂരിൽ സിപിഎം സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം വാക്സ് മ്യൂസിയത്തിൽ കോടിയേരി ബാലകൃഷ്ണൻ്റെ മെഴുക് പ്രതിമയിൽ മന്ത്രി വി.ശിവൻകുട്ടി ഹാരാർപ്പണം നടത്തി. സിപി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോടിയേരി അനുസ്മരണം പി.ബി.അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്തു. വൈകിട്ട് കണ്ണൂർ തലശ്ശേരിയിലും തളിപ്പറമ്പിലും ബഹുജന റാലിയും വളണ്ടിയർ മാർച്ചും അനുസ്മരണ സമ്മേളനവും നടക്കും.

The post കണ്ണൂർ പയ്യാമ്പലത്ത് കോടിയേരി സ്മാരകം അനാച്ഛാദനം ചെയ്തു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/MSOcfnj
via IFTTT

No comments:

Post a Comment

Post Bottom Ad

Pages