
ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ ഗുസ്തി താരത്തിനൊപ്പം ചൂലെടുത്തിറങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വച്ഛതാ ഹി സേവ ആചരണത്തിന്റെ ഭാഗമായാണ് ഫിറ്റ്‌നസ് ഇന്‍ഫ്ലുവന്‍സർ കൂടിയായ അങ്കിത് ബയന്‍പുരിയയ്ക്കൊപ്പം പ്രധാനമന്ത്രി ശുചീകരണം നടത്തിയത്.
ഇതിന്റെ വീഡിയോ പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്. ‘രാജ്യം ശുചിത്വത്തിന് പ്രാധാന്യം നൽകി അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അങ്കിത് ബയന്‍പുരിയയ്‌ക്കൊപ്പം ശുചിത്വമിഷന്റെ ഭാഗമാകുകയാണ്. വൃത്തിയ്‌ക്കൊപ്പം ഫിറ്റ്‌നസും ആരോഗ്യവും ചര്‍ച്ചാവിഷയമായി.
ശുചിത്വമുള്ളതും ആരോഗ്യകരവുമായ ഭാരതമാണ് ലക്ഷ്യം’. മോദി ട്വിറ്ററില്‍ കുറിച്ചു. ശുചിത്വപദ്ധതികള്‍ക്ക് നേതൃത്വം നല്‍കണമെന്ന് ഗാന്ധിജയന്തിയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി രാജ്യത്തോട് അഭ്യര്‍ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് ഇന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
The post ശുചീകരണ പ്രവർത്തനത്തിനായി ഗുസ്തി താരത്തിനൊപ്പം ചൂലെടുത്തിറങ്ങി പ്രധാനമന്ത്രി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/tIG7LHU
via IFTTT
No comments:
Post a Comment