നടന്നത് ജിഹാദി പ്രവർത്തനം; എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ കുറ്റപത്രം നൽകി എൻഐഎ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, September 30, 2023

നടന്നത് ജിഹാദി പ്രവർത്തനം; എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ കുറ്റപത്രം നൽകി എൻഐഎ

കോഴിക്കോട് ജില്ലയിലെ എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ കുറ്റപത്രം നൽകി എൻഐഎ. പിടിയിലായ ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം നൽകിയത്. നടന്നത് ജിഹാദി പ്രവർത്തനമാണെന്നും ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കിയ ശേഷം തിരികെ മടങ്ങാനായിരുന്നു സെയ്‌ഫിയുടെ പദ്ധതിയെന്നുമാന് എൻഐഎയുടെ കുറ്റപത്രത്തിൽ പറയുന്നത്.

അന്വേഷണം നടക്കുമ്പോൾ പ്രതിയെ തിരിച്ചറിയാതിരിക്കാനാണ് ആക്രമണത്തിനായി കേരളത്തെ തെരഞ്ഞെടുത്തതെന്നും സോഷ്യൽ മീഡിയയിലൂടെയാണ്‌ സെയ്‌ഫി തീവ്രവാദ പ്രവർത്തനങ്ങളിൽ തത്പരനായതെന്നും കുറ്റപത്രത്തിൽ പറയുന്നു. പാക്കിസ്ഥാനിൽ നിന്നുള്ള തീവ്ര നിലപാടുള്ള മതപ്രഭാഷകരെ സെയ്ഫി സമൂഹമാധ്യമങ്ങളിലൂടെ പിന്തുടർന്നിരുന്നെന്നും റിപ്പോർട്ടിൽ ഉണ്ട്.

കഴിഞ്ഞ ഏപ്രിൽ രണ്ടിനായിരുന്നു എലത്തൂർ ട്രെയിൻ തീവെപ്പ് നടക്കുന്നത്. സംഭവത്തിൽ ഒരു കുഞ്ഞ് ഉള്‍പ്പടെ മൂന്ന് പേർ മരിച്ചിരുന്നു. യുഎപിഎ ചുമത്തിയതിന് പിന്നാലെയാണ് എൻഐഎ കേസ് ഏറ്റെടുത്തത്. സംഭവം നടന്ന് ആറ് മാസത്തിന് ശേഷമാണ് എൻഐഎ കുറ്റപത്രം സമർപ്പിക്കുന്നത്.

The post നടന്നത് ജിഹാദി പ്രവർത്തനം; എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ കുറ്റപത്രം നൽകി എൻഐഎ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/RhCryFv
via IFTTT

No comments:

Post a Comment

Post Bottom Ad

Pages