രാമക്ഷേത്രവും പള്ളിയും ഇന്ത്യൻ മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതെന്ന പരാമർശം നടത്തിയിട്ടില്ല: സാദിക്കലി ശിഹാബ് തങ്ങൾ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, February 4, 2024

രാമക്ഷേത്രവും പള്ളിയും ഇന്ത്യൻ മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതെന്ന പരാമർശം നടത്തിയിട്ടില്ല: സാദിക്കലി ശിഹാബ് തങ്ങൾ

രാമക്ഷേത്രവും പള്ളിയും ഇന്ത്യൻ മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതെന്ന പരാമർശം താൻ നടത്തിയിട്ടില്ലെന്ന് സാദിക്കലി ശിഹാബ് തങ്ങൾ. ഈ വിവാദ പരാമർശം നടത്തിയിട്ടില്ലെന്ന് സാദിക്കലി തങ്ങൾ 24 വാർത്താ ചാനലിനോട് സംസാരിക്കവെയാണ് പറഞ്ഞത് .

വിഷയത്തിൽ വിശദമായി പിന്നീട് പറയാമെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി യോഗത്തിനിടെയാണ് സാദിക്കലി തങ്ങൾ പ്രതികരിച്ചത്. അതേസമയം ,അയോധ്യയിലെ രാമക്ഷേത്രവും തകര്‍ക്കപ്പെട്ട പള്ളിക്ക് പകരം പണികഴിപ്പിക്കാനിരിക്കുന്ന ബാബറി മസ്‌ജിദും ഒരേപോലെ മതേതരത്വത്തിന്റെ പ്രതീകങ്ങളാണ് എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം.

ഈ ജനുവരി 24ന് മഞ്ചേരിക്കടുത്ത് പുൽപറ്റയിൽ നടത്തിയ പ്രസംഗമാണ് വിവാദത്തിലായിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും സെൻസിറ്റീവായ മുസ്ലിങ്ങൾ കേരളത്തിലാണെന്നും പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ ഐഎൻഎല്ലും രംഗത്ത് വന്നിരുന്നു.

The post രാമക്ഷേത്രവും പള്ളിയും ഇന്ത്യൻ മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതെന്ന പരാമർശം നടത്തിയിട്ടില്ല: സാദിക്കലി ശിഹാബ് തങ്ങൾ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/8hcC0bu
via IFTTT

No comments:

Post a Comment

Post Bottom Ad

Pages