പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാൻ : എം സ്വരാജ് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, November 16, 2024

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാൻ : എം സ്വരാജ്

വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. കേരളത്തിനെതിരെ കേന്ദ്രം അപ്രഖ്യാപിത യുദ്ധം നടത്തുകയാണ്. അതിലൊരു യുദ്ധമായാണ് വയനാടിനെയും കണ്ടത്.

വിഷയത്തിൽ മാധ്യമങ്ങളെല്ലാം കേന്ദ്ര സ‍ർക്കാരിനെ വിമ‍ർശിച്ചത് സ്വാഗതാർഹമാണ്. കേന്ദ്രത്തിൻ്റെ കേരള വിരുദ്ധ നിലപാടിനെതിരെ ദില്ലിയിൽ സംസ്ഥാന സ‍ർക്കാർ സമരം നടത്തിയപ്പോൾ കേരളത്തിലെ കോൺഗ്രസ് അതിനെ പിന്നിൽ നിന്ന് കുത്തിയെന്നും സ്വരാജ് വിമ‍ർശിച്ചു.

പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ എന്നോണമാണ് സന്ദർശനം നടത്തിയതെന്നും സ്വരാജ് വിമർശിച്ചു.മനസാക്ഷി തൊട്ട് തീണ്ടാത്ത പ്രധാനമന്ത്രി കേരളത്തെ വഞ്ചിച്ചുവെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മനുഷ്യനെന്ന പദത്തിന് അ‍ർഹനല്ലാത്ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും പറഞ്ഞു.

The post പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാൻ : എം സ്വരാജ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/KFGj7Ih
via IFTTT

No comments:

Post a Comment

Post Bottom Ad

Pages