ബെഞ്ചമിൻ നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, November 21, 2024

ബെഞ്ചമിൻ നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) അറസ്റ്റ് വാറണ്ട്. ഇസ്രയേൽ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അൽ മസ്‌രി എന്നിവർക്കെതിരെയും വാറണ്ടുണ്ട്.

യുദ്ധക്കുറ്റങ്ങളും മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളും ആരോപിച്ചാണ് നടപടി. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണവും ഗാസയിലെ ടെൽ അവീവിലെ ഇസ്രയേലിൻ്റെ സൈനിക നടപടികളുമാണ് കാരണം. അടുത്തിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അൽ മസ്‌രി കൊല്ലപ്പെട്ടിരുന്നു.

ഭക്ഷണം, വെള്ളം, ഉൾപ്പെടെയുള്ള അതിജീവനത്തിന് ഒഴിച്ചുകൂടാനാവാത്ത അവശ്യവസ്തുക്കൾ ഗാസയിലെ സാധാരണ ജനങ്ങൾക്ക് നിഷേധിച്ചുവെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ ഇസ്രയേൽ നിഷേധിക്കുകയും ഐസിസിയുടെ അധികാരത്തെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇസ്രയേൽ നിലവിൽ ഐസിസിയിലെ അംഗരാജ്യമല്ല എന്നതും ശ്രദ്ധേയമാണ്.കഴിഞ്ഞ വർഷം ഒക്ടോബർ 7ന് ശേഷം ഇസ്രയേൽ ആക്രമണത്തിൽ 44,056 പേർ കൊല്ലപ്പെട്ടതായിട്ടാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ.

The post ബെഞ്ചമിൻ നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/DNvCgtL
via IFTTT

No comments:

Post a Comment

Post Bottom Ad

Pages