മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ സീതാമ്പൈലു പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. ശൃംഗേരി, നരസിംഹരാജപുര, കാർക്കള, ഉഡുപ്പി മേഖലകളിൽ അടുത്ത ദിവസങ്ങളിൽ ഗൗഡയുടെ സാന്നിധ്യമുണ്ടായിരുന്നു.
ഈ പ്രദേശങ്ങളിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ വർധിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ് മേധാവിയായ വിക്രം ഗൗഡ, ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവ് കൂടിയാണ്. കർണാടക പൊലീസും ആന്റി നക്സൽ ഫോഴ്സും ഹിബ്രി വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെ 5 മാവോയിസ്റ്റുകളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരുമായി ഏറ്റുമുട്ടൽ ഉണ്ടായി.
ഈ ഏറ്റുമുട്ടലിലാണ് വിക്രം ഗൗഡ കൊല്ലപ്പെട്ടത്. നേരത്തെ ചിക്കമംഗളുരു ഭാഗത്ത് വിക്രം ഗൗഢയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. 2016ൽ നിലമ്പൂരിൽ നടന്ന ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട ആളാണ് വിക്രം ഗൗഡ.
The post മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ് മേധാവി വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/1yeK4Rm
via IFTTT
No comments:
Post a Comment