ബിഹാർ തിരഞ്ഞെടുപ്പ്: ബാക്കിയായത് 160 ടൺ ബയോമെഡിക്കൽ മാലിന്യം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, November 15, 2020

ബിഹാർ തിരഞ്ഞെടുപ്പ്: ബാക്കിയായത് 160 ടൺ ബയോമെഡിക്കൽ മാലിന്യം

ന്യൂഡൽഹി: ബിഹാർ നിയമസഭാതിരഞ്ഞെടുപ്പിനിടെ സൃഷ്ടിക്കപ്പെട്ടത് 160 ടൺ ബയോമെഡിക്കൽ മാലിന്യമെന്ന് റിപ്പോർട്ട്. കോവിഡ് കാലത്തെ തിരഞ്ഞെടുപ്പായതിനാൽ ഉപയോഗിച്ചുപേക്ഷിക്കപ്പെട്ട കൈയുറകൾ, മുഖാവരണങ്ങൾ, ഒഴിഞ്ഞ സാനിറ്റൈസർ കുപ്പികൾ തുടങ്ങിയവയാണ് ബാക്കിയായത്.വോട്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്കായി 18 ലക്ഷം ഫെയ്‌സ് ഷീൽഡ്, 70 ലക്ഷം മുഖാവരണം, 5.4 ലക്ഷം റബ്ബർ കൈയുറ എന്നിവ നൽകിയിരുന്നു. വോട്ടർമാർക്ക് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിൽ വിരലമർത്തുമ്പോൾ സുരക്ഷയ്ക്കായി ഒറ്റക്കൈയിൽ മാത്രം ഉപയോഗിക്കുന്ന 7.21 കോടി പോളിത്തീൻ കൈയുറകളും നൽകി. നൂറ് മില്ലീലിറ്റർ, അര ലിറ്റർ എന്നിവയുടെ 29 ലക്ഷം സാനിറ്റൈസർ കുപ്പികളും വാങ്ങിയിരുന്നു.തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം പോളിങ് സ്റ്റേഷനുകൾ വോട്ടെടുപ്പുദിവസം മൂന്നുതവണയും തലേന്ന് ഒരുപ്രാവശ്യവും അണുവിമുക്തമാക്കി. മൂന്നുഘട്ടങ്ങളിലായിട്ടായിരുന്നു തിരഞ്ഞെടുപ്പ്.

from mathrubhumi.latestnews.rssfeed https://ift.tt/2UuzPUP
via IFTTT

No comments:

Post a Comment

Post Bottom Ad

Pages