ശബരിമല തീര്‍ഥാടനം: ദേവസ്വം ബോര്‍ഡിന്റെ താത്കാലിക ജീവനക്കാരന് കോവിഡ് 19 - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, November 14, 2020

ശബരിമല തീര്‍ഥാടനം: ദേവസ്വം ബോര്‍ഡിന്റെ താത്കാലിക ജീവനക്കാരന് കോവിഡ് 19

പത്തനംതിട്ട: നിലയ്ക്കലിൽ ഇന്നലെ 81 പേരിൽ നടത്തിയ പരിശോധനയിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ശബരിമലയിലേക്ക് പൂജയ്ക്കായി വന്ന ദേവസ്വം ബോർഡിന്റെ താത്കാലിക ജീവനക്കാരനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മണ്ഡല പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. വെർച്വൽ ക്യൂ വഴി ബുക് ചെയ്തവർക്ക് മാത്രമാണ് ദർശനം. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം നിയുക്ത ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റിയെയും മാളികപ്പുറം മേൽശാന്തി എം.എൻ.രജികുമാറിനെയും മേൽശാന്തിമാരായി അഭിഷേകംചെയ്ത് അവരോധിക്കും. രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേൽശാന്തിയായ എ.കെ.സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായ എം.എസ്.പരമേശ്വരൻ നമ്പൂതിരിയും രാത്രിയിൽത്തന്നെ മലയിറങ്ങും. വൃശ്ചികം ഒന്നിന് പുലർച്ചെ പുതിയ മേൽശാന്തിമാരാണ് നടകൾ തുറക്കുന്നത്. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധം 24 മണിക്കൂറിനുളളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കരുതണം. ഇല്ലാത്തവർക്ക് നിലയ്ക്കലിൽ ആന്റിജൻ പരിശോധന ഉണ്ടാകും. പോസിറ്റീവ് ആകുന്നവരെ റാന്നിയിലെ സി.എഫ്.എൽ.ടി.സി.യിലേക്ക് മാറ്റും. Content Highlights: Sabarimala: Atemporary employee of the Devaswom Board tests positive for covid 19

from mathrubhumi.latestnews.rssfeed https://ift.tt/36zqtNj
via IFTTT

No comments:

Post a Comment

Post Bottom Ad

Pages