സുഹൃത്തുക്കള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ തൂങ്ങിമരിച്ചു; മൊബൈല്‍ ഫോണുകള്‍ പരിശോധിക്കാന്‍ പോലീസ് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, November 14, 2020

സുഹൃത്തുക്കള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ തൂങ്ങിമരിച്ചു; മൊബൈല്‍ ഫോണുകള്‍ പരിശോധിക്കാന്‍ പോലീസ്

മാറനല്ലൂർ(തിരുവനന്തപുരം): സുഹൃത്തുക്കളായ യുവാക്കൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ തൂങ്ങിമരിച്ചു. മാറനല്ലൂർ കണ്ടല സഹകരണ ആശുപത്രിക്ക് സമീപം അജിൻ നിവാസിൽ ശ്രീകുമാറിന്റെ മകൻ അജിൽ എസ്. കുമാർ(20), അജിലിന്റെ വീടിനു സമീപം മൊബൈൽ കട നടത്തുന്ന അരുവിയോട് ചാനൽക്കര വിളയിൽ വീട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ മകൻ അവിനേഷ്(ശ്രീക്കുട്ടൻ-29) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ തൂങ്ങിമരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടുകൂടിയാണ് അജിൽ വീട്ടിനുള്ളിൽ തൂങ്ങിനിൽക്കുന്നത് സഹോദരനായ അജിൻ കണ്ടത്. മരണവിവരമറിഞ്ഞ്് അജിലിന്റെ വീട്ടിലെത്തിയ അവിനേഷ്് സുഹൃത്തുക്കളുമായി ഏറെ നേരം സംസാരിച്ചിരുന്ന ശേഷം ബൈക്കെടുത്ത് അരുവിയോടുള്ള വീട്ടിലേക്ക് പോയി. ആൾതാമസമില്ലാത്ത ബന്ധുവീട്ടിൽ ഇയാൾ തൂങ്ങിനിൽക്കുന്നത് മൂന്ന് മണിയോടുകൂടിയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. രണ്ടിടത്തും മാറനല്ലൂർ പോലീസെത്തി നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. രണ്ടുപേരുടേയും മൊബൈൽ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് മാറനല്ലൂർ എസ്.എച്ച്.ഒ. എസ്. ബിനോയ് പറഞ്ഞു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights: two friends commits suicide in maranallur trivandrum

from mathrubhumi.latestnews.rssfeed https://ift.tt/3kBWRnb
via IFTTT

No comments:

Post a Comment

Post Bottom Ad

Pages