കിഫ്ബിയെ തകർക്കാൻ കോൺഗ്രസും ബി.ജെ.പി.യും ഗൂഢാലോചന നടത്തി -തോമസ് ഐസക് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, November 14, 2020

കിഫ്ബിയെ തകർക്കാൻ കോൺഗ്രസും ബി.ജെ.പി.യും ഗൂഢാലോചന നടത്തി -തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബി ഓഡിറ്റിൽ സി ആൻഡ് എ.ജി. തയ്യാറാക്കിയ കരട് റിപ്പോർട്ടിനെതിരേ ധനമന്ത്രി തോമസ് ഐസക്. കിഫ്ബി വായ്പകൾ ഭരണഘടനാ വിരുദ്ധമാണെന്ന റിപ്പോർട്ടിലെ പരാമർശം അട്ടിമറിയാണ്. ഭരണഘടനാ ഏജൻസികളെ ബി.ജെ.പി.യും കേന്ദ്രസർക്കാരും സ്വന്തം താത്പര്യത്തിന് ഉപയോഗിക്കുന്നതിനു തെളിവാണിതെന്നും ധനമന്ത്രി ആരോപിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ വക്കീലായി കേരള ഹൈക്കോടതിയിൽ സ്വദേശി ജാഗരൺ മഞ്ച് നേതാവ് രഞ്ജിത്ത് കാർത്തിക് നൽകിയ റിട്ട് ഹർജി ഇക്കാര്യത്തിൽ കോൺഗ്രസും ബി.ജെ.പി.യും തമ്മിലുള്ള ഗൂഢാലോചനയ്ക്കു തെളിവാണ്. ഇതിന് പ്രതിപക്ഷ നേതാവും കെ.പി.സി.സി. പ്രസിഡന്റും മറുപടി പറയണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.സംസ്ഥാനാധികാരങ്ങൾ കവർന്ന് ഫെഡറൽ സംവിധാനം തന്നെ ഇല്ലാതാക്കാൻ ബി.ജെ.പി. കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. സി.എ.ജി.യെ കേരളത്തിന്റെ വികസനപദ്ധതികളെ തുരങ്കംെവക്കാനുള്ള ആയുധമായി ഉപയോഗിക്കുന്നു. ലൈഫ്മിഷൻ പദ്ധതി, കെ-ഫോൺ പദ്ധതി, ടോറസ് ഐ.ടി. പാർക്ക് പദ്ധതി, ഇ-മൊബിലിറ്റി പദ്ധതി തുടങ്ങിയവ അട്ടിമറിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ശ്രമിക്കുന്നു. ഇതിനോടു ചേർത്തുവായിക്കണം കിഫ്ബിയെ തകർക്കാനുള്ള നീക്കവും.1999-ൽ ശിവദാസമേനോൻ മന്ത്രിയായിരിക്കുമ്പോഴാണ് കിഫ്ബി നിയമം പാസാക്കിയത്. 2016-ൽ ഈ നിയമം ഭേദഗതി ചെയ്തപ്പോൾ ഉദ്ദേശ്യലക്ഷ്യത്തിൽ മാറ്റംവരുത്തിയിട്ടില്ല. 1999 മുതൽ ഒന്പതുതവണ സി.എ.ജി. കിഫ്ബിയിൽ പരിശോധനയോ ഓഡിറ്റോ റിപ്പോർട്ടോ തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ 2020-ലെ കരട് റിപ്പോർട്ടിലൊഴികെ കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന വാദം ഉന്നയിച്ചിട്ടില്ല. കിഫ്ബി സംസ്ഥാനസർക്കാരിന്റെ ഭാഗമല്ല. ഒരു കോർപ്പറേറ്റ് ബോഡിയാണ്. റിസർവ് ബാങ്കിന്റെ അനുവാദത്തോടെ വിദേശത്തുനിന്ന് വായ്പയെടുക്കാനും വ്യവസ്ഥകൾക്കു വിധേയമായി നാട്ടിൽനിന്ന് വായ്പയെടുക്കാനും അവകാശമുണ്ട്. കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് ബോഡികൾ വായ്പകളെടുക്കുന്നുണ്ട്. സംസ്ഥാനസർക്കാരിന്റെ കോർപ്പറേറ്റ് ബോഡികൾക്ക് ഈ അവകാശം പാടില്ലെന്നു പറയുന്നത് അധികാരങ്ങൾ കവരലാണ്. ഇതിനു പ്രതിപക്ഷനേതാവ് കൂട്ടുനിൽക്കുകയാണ്. എ.ജി.യുടെ ഓഡിറ്റ് ജനുവരിയിലാണ് ആരംഭിച്ചത്. ആവശ്യപ്പെട്ട രേഖകളെല്ലാം നൽകി. ഫയലുകൾ കാണാൻ പാസ്‌വേഡ് അടക്കം കൈമാറി. എ.ജി.യുടെ ഓഫീസ് നൽകിയ 76 ഓഡിറ്റ് ക്വറികൾക്കും വിശദ മറുപടി നൽകി. സർക്കാർ വിശദമായ സത്യവാങ്മൂലം ഹൈക്കോടതിക്കുനൽകും. പക്ഷേ, സി.എ.ജി.യുടെ നിലപാട് ഗൗരവമായ രാഷ്ട്രീയപ്രശ്നങ്ങളുയർത്തുന്നു. ബി.ജെ.പി.യുമായി ചേർന്ന് വികസനത്തെ തുരങ്കംെവക്കാനുള്ള ഗൂഢശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. ഇത് കേരളം തിരിച്ചറിയുമെന്നും തോമസ് ഐസക് പറഞ്ഞു.

from mathrubhumi.latestnews.rssfeed https://ift.tt/3lxGwRZ
via IFTTT

No comments:

Post a Comment

Post Bottom Ad

Pages