54-ാം വയസ്സിലും പതിവുതെറ്റിക്കാതെ കസ്തൂരി; 800 പടികൾ കയറി പഴനിമല ക്ഷേത്രത്തിലെത്തി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, November 15, 2020

54-ാം വയസ്സിലും പതിവുതെറ്റിക്കാതെ കസ്തൂരി; 800 പടികൾ കയറി പഴനിമല ക്ഷേത്രത്തിലെത്തി

പഴനി : പതിവുതെറ്റാതെ 54-ാം വയസ്സിലും പഴനി ദേവസ്വംബോർഡ് കസ്തൂരിയെന്ന ആന ഈ വർഷത്തെ സ്കന്ദഷഷ്ഠി ഉത്സവത്തിന് 800 പടികൾ കയറി പഴനിമല ക്ഷേത്രത്തിലെത്തി. 2007 മുതൽ തുടർച്ചയായി കസ്തൂരി ഉത്സവകാലത്ത് ഇവിടെയുണ്ട്. പഴനിമല ക്ഷേത്രത്തിൽ നടക്കുന്ന ഒരേയൊരു ഉത്സവം സ്കന്ദഷഷ്ഠിയാണ്. ഉത്സവം തുടങ്ങുന്നദിവസം കാലത്ത് പടികയറി ക്ഷേത്രത്തിലെത്തുന്ന കസ്തൂരി ഏഴുദിവസത്തെ ഉത്സവത്തിനുശേഷമേ താഴെ ഇറങ്ങാറുള്ളൂ. 4,650 കിലോഗ്രാമാണ് കസ്തൂരിയുടെ ഭാരം. പഴനിയിൽ നടക്കുന്ന തൈപ്പൂയ്യം, പങ്കുണി ഉത്രം, വൈശാഖ വിശാഖോത്സവം, കുംഭമാസത്തിൽ പഴനി മാരിയമ്മൻ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തേരോട്ടം എന്നിവയിൽ കസ്തൂരിയുടെ സാന്നിധ്യമുണ്ടാകാറുണ്ട്. ഭക്തർ തേരുവലിക്കുമ്പോൾ തള്ളിക്കൊടുത്ത് സഹായിക്കുന്നതും കസ്തൂരിതന്നെ.

from mathrubhumi.latestnews.rssfeed https://ift.tt/2H4UITz
via IFTTT

No comments:

Post a Comment

Post Bottom Ad

Pages