ഇ.ഡി.യുടെ മറുപടി ചോർന്നത് ഗൗരവതരം; നിയമസഭാസമിതി 18-ന് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, November 15, 2020

ഇ.ഡി.യുടെ മറുപടി ചോർന്നത് ഗൗരവതരം; നിയമസഭാസമിതി 18-ന്

തിരുവനന്തപുരം: ലൈഫ് മിഷൻ അന്വേഷണവുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) നിയമസഭയ്ക്കു നൽകിയ മറുപടി ചർച്ചചെയ്യാൻ 18-ന് എത്തിക്സ് കമ്മിറ്റി ചേരും. മറുപടി മാധ്യമങ്ങൾക്കുചോർന്നത് ഗൗരവതരമായ വിഷയമാണെന്ന് നിയമസഭാവൃത്തങ്ങൾ വ്യക്തമാക്കി. വിശദാംശങ്ങൾ മാധ്യമങ്ങളിൽ വന്നശേഷമാണ് നിയമസഭാ സെക്രട്ടറിക്ക് ഇ-മെയിലിൽ മറുപടി ലഭിക്കുന്നത്. എവിടെനിന്ന്‌ ചോർന്നാലും സഭാസമിതിയോടുള്ള അവഹേളനമായിമാത്രമേ ഇത്‌ കാണാനാകൂവെന്നാണ്‌ വിലയിരുത്തൽ. അന്വേഷണത്തോടുസഹകരിക്കാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്നും അക്കാര്യത്തിൽ നിയമസഭയോട് അനാദരവില്ലെന്നുമുള്ള ഇ.ഡി.യുടെ മറുപടി തൃപ്തികരമെങ്കിൽ എത്തിക്സ് കമ്മിറ്റിക്ക് തുടർനടപടി അവസാനിപ്പിക്കാം. അല്ലെങ്കിൽ ഇ.ഡി. അസിസ്റ്റന്റ് ഡയറക്ടറെയും പരാതി നൽകിയ എം.എൽ.എ.യെയും സമിതിമുമ്പാകെ വിളിച്ചുവരുത്താനുമാവും. പരാതിയിൽ ഇ.ഡി.യോട്‌ വിശദീകരണം ചോദിക്കുക മാത്രമാണുണ്ടായതെന്നും അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ ഇടപെട്ടിട്ടില്ലെന്നുമാണ് നിയമസഭാവൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച ഇ.ഡി.യുടെ മറുപടി തിങ്കളാഴ്ച സമിതിക്കുകൈമാറും.

from mathrubhumi.latestnews.rssfeed https://ift.tt/35AXBVH
via IFTTT

No comments:

Post a Comment

Post Bottom Ad

Pages