ഷൊര്‍ണൂരില്‍ സിപിഎം പട്ടികയില്‍ എം.ആര്‍ മുരളി ഇല്ല; ജയപ്രകാശ് അധ്യക്ഷ സ്ഥാനാര്‍ഥി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, November 16, 2020

ഷൊര്‍ണൂരില്‍ സിപിഎം പട്ടികയില്‍ എം.ആര്‍ മുരളി ഇല്ല; ജയപ്രകാശ് അധ്യക്ഷ സ്ഥാനാര്‍ഥി

ഷൊർണൂർ: തിരുത്തലുകളും പുനഃപരിശോധനയുമില്ലാതെ സി.പി.എം. ഷൊർണൂർ നഗരസഭയുടെ സ്ഥാനാർഥിപട്ടികയായി. എം.കെ. ജയപ്രകാശ് അധ്യക്ഷസ്ഥാനാർഥിയായുള്ള പട്ടിക ദിവസങ്ങൾനീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പുറത്തിറക്കിയത്. എം.ആർ. മുരളിയെ ഒഴിവാക്കിയുള്ള പട്ടിക പുനഃപരിശോധിക്കാൻ ജില്ലാ കമ്മിറ്റി നിർദേശിച്ചിരുന്നെങ്കിലും പുനഃപരിശോധിക്കേണ്ടതില്ലെന്നാണ് ഏരിയാ കമ്മിറ്റി തീരുമാനിച്ചത്. ഇതിനിടയിൽ അധ്യക്ഷസ്ഥാനാർഥിയായിരുന്ന എം.കെ. ജയപ്രകാശ് മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചതോടെയാണ് അനിശ്ചിതത്വമാരംഭിച്ചത്. രണ്ടുദിവസം പാർട്ടിക്കകത്തെ ചർച്ചകൾക്കുശേഷം തിങ്കളാഴ്ച എം.കെ. ജയപ്രകാശിന്റെ കാര്യത്തിൽ തീരുമാനമെടുക്കുകയായിരുന്നു. മുമ്പ് നഗരസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി നിശ്ചയിച്ചിരുന്നവരെത്തന്നെയാണ് പ്രഖ്യാപിച്ചത്. 29-ാം വാർഡിലാണ് ഷൊർണൂർ അർബൻ ബാങ്ക് ജനറൽ മനേജരായ എം.കെ. ജയപ്രകാശ് മത്സരിക്കുക. മറ്റ് വാർഡുകളിലെല്ലാം ചുവരെഴുത്തും മറ്റ് പ്രചാരണപരിപാടികളും ആരംഭിച്ചുകഴിഞ്ഞിരുന്നു.

from mathrubhumi.latestnews.rssfeed https://ift.tt/2H8os1L
via IFTTT

No comments:

Post a Comment

Post Bottom Ad

Pages