ചോറ്റാനിക്കരയെ അന്താരാഷ്ട്ര തീർഥാടന കേന്ദ്രമാക്കുമെന്ന്‌ ഗണശ്രാവൺ;700 കോടിയുടെ പദ്ധതി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, November 16, 2020

ചോറ്റാനിക്കരയെ അന്താരാഷ്ട്ര തീർഥാടന കേന്ദ്രമാക്കുമെന്ന്‌ ഗണശ്രാവൺ;700 കോടിയുടെ പദ്ധതി

കൊച്ചി : ചോറ്റാനിക്കര ദേവീക്ഷേത്രം അന്താരാഷ്ട്ര തീർഥാടന കേന്ദ്രമാക്കാനുള്ള പദ്ധതിയുമായി െബംഗളൂരു ആസ്ഥാനമായ സ്വാമിജി ഗ്രൂപ്പ്. സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേത്രനഗരിയാണ് ചോറ്റാനിക്കരയിൽ ഉയരുക. ക്ഷേത്രവും പരിസരവും ശില്പചാതുരിയോടെ പുനർനിർമിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനാണ്‌ ലക്ഷ്യം. 700 കോടിയുടെ പദ്ധതി അഞ്ചുവർഷത്തിനകം പൂർത്തീകരിക്കുെമന്ന് ഗ്രൂപ്പ് ചെയർമാൻ ഗണശ്രാവൺ പറഞ്ഞു. പദ്ധതിയുടെ വിശദരൂപരേഖ ഹൈക്കോടതി ദേവസ്വം െബഞ്ചിന്റെ പരിഗണനയിലാണ്. ഈ മാസം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതു ലഭിച്ചാലുടൻ നിർമാണം ആരംഭിക്കും. പദ്ധതിക്കാവശ്യമായ മുഴുവൻ തുകയും സ്വാമിജി ഗ്രൂപ്പ് വഹിക്കും. നിർമാണം കേരള വാസ്തുകലാ മാതൃകയിൽനവീകരണ പ്രവർത്തനങ്ങൾ കേരള വാസ്തുകലാ മാതൃകയിൽ. മ്യൂറൽ പെയിന്റിങ്ങുകൾ അടങ്ങുന്ന നവരാത്രി മണ്ഡപം മുഖ്യ ആകർഷണം. സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായിരിക്കും ഇതെന്ന് പദ്ധതിയുടെ ആർക്കിടെക്ട്‌ ബി.ആർ. അജിത് പറഞ്ഞു.ജനങ്ങളെ ബാധിക്കാതെ പ്രവർത്തനങ്ങൾജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കിയാകും നിർമാണം. രണ്ട് പാലം, ഡ്രെയ്‌നേജ്, കരകൗശല വസ്തുക്കൾക്കായി ഇൻഡസ്ട്രിയൽ പാർക്ക്, വാണിജ്യ സമുച്ചയങ്ങൾ എന്നിവയും പദ്ധതിയിലുണ്ട്. ഘട്ടംഘട്ടമായി തുക അനുവദിക്കും. ദേവസ്വം മരാമത്ത് വിഭാഗം നിർമാണ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കും. വിലയിരുത്താൻ ദേവസ്വം ബോർഡ്, സ്വാമിജി ഗ്രൂപ്പ്, അജിത്ത് അസോസിയേറ്റ്‌സ് എന്നിവരുടെ പ്രതിനിധികൾ അടങ്ങുന്ന അഞ്ചംഗ സമിതി രൂപവത്കരിക്കും. വിശദ റിപ്പോർട്ട് ദേവസ്വം ബോർഡ് സർക്കാരിനു സമർപ്പിച്ചു. എറണാകുളത്തെ ആർക്കിടെക്ട്‌ ബി.ആർ. അജിത്ത് അസോസിയേറ്റ്‌സാണ് പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത്. ആർക്കിടെക്ടുമാരായ ശുഭ, ഷുബുല, സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രൂപരേഖ തയ്യാറാക്കിയത്.പദ്ധതികൾ 150 കോടിയുടെ, 500 കിടക്കകളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി. അനാഥാലയം. പുവർ ഹോം.ക്ഷേത്ര നവീകരണം 300 കോടി ചെലവിട്ട് ക്ഷേത്രത്തിൽ സ്വർണം പതിക്കും ക്ഷേത്രത്തിനുചുറ്റും മൂന്നു റിങ് റോഡുകൾ അഞ്ചുകോടി രൂപ ചെലവിൽ ക്ഷേത്രത്തിനു കിഴക്കു പടിഞ്ഞാറ് ഭാഗങ്ങളിൽ 40 അടി ഉയരമുള്ള സ്വർണ ഗോപുരങ്ങൾ. ഭക്തർക്കായി പ്രത്യേക നടപ്പാതമറ്റു സൗകര്യങ്ങൾ ജല ശുദ്ധീകരണ പ്ളാന്റ് ബയോഗ്യാസ് പ്ളാന്റ് 300 മുറികൾ വീതമുള്ള ഏഴു ഗസ്റ്റ് ഹൗസുകൾ വി.ഐ.പി. ഗസ്റ്റ് ഹൗസ് മൾട്ടിലെവൽ കാർ പാർക്കിങ് കല്യാണ മണ്ഡപം ഓഡിറ്റോറിയം അന്നദാന മണ്ഡപം ഷോപ്പിങ് കോംപ്ലക്സുകൾ ഡ്രൈവർമാർക്ക് വിശ്രമമുറി ഹൈമാസ്റ്റ് ലൈറ്റ്

from mathrubhumi.latestnews.rssfeed https://ift.tt/3lE1XAS
via IFTTT

No comments:

Post a Comment

Post Bottom Ad

Pages