യുവേഫ നേഷൻസ് ലീഗിൽ നടന്ന സൂപ്പർപോരാട്ടത്തിൽ നിലവിലെ ജേതാക്കളായ പോർച്ചുഗലിനെ വീഴ്ത്തി ഫ്രാൻസ്. മറ്റ് മത്സരങ്ങളിൽ ജർമനി യുക്രൈനെ വീഴ്ത്തിയപ്പോൾ സ്പെയിൻ സ്വിറ്റ്സർലൻഡിനോട് സമനില വഴങ്ങി.
പോർച്ചുഗലിലെ ലിസ്ബണിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആതിഥേയരുടെ ജയം. 53-ാം മിനിറ്റിൽ മധ്യനിരതാരം എൻഗോളോ കാന്റെയാണ് ഫ്രാൻസിനായി ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ജർമനി യുക്രൈനെ വീഴ്ത്തിയത്. ജർമനിക്കായി ടിമോ വെർണർ(രണ്ട്), ലിറോയ് സാനെ എന്നിവർ ഗോൾ നേടി. യുക്രൈന്റെ ഏകഗോൾ റോമൻ യാരെംചുക്കിന്റെ വകയായിരുന്നു.
സ്വിറ്റ്സർലൻഡ് സ്വന്തം നാട്ടിൽ നടന്ന പോരാട്ടത്തിലാണ് സ്പെയിനെ സമനിലയിൽ തളിച്ചത്. റെമോ ഫ്രൂലർ സ്വിറ്റ്സർലൻഡിനായും, ജെറാർഡ് മൊറേനോ സ്പെയിനായും ഗോൾ നേടി. സ്പാനിഷ് നായകൻ സെർജിയോ റാമോസ് മത്സരത്തിൽ രണ്ട് പെനാൽറ്റികൾ പഴാക്കുകയും ചെയ്തു
The post നേഷൻസ് ലീഗിൽ പറങ്കിപ്പടയെ വീഴ്ത്തി ഫ്രാൻസ്; ജർമനിക്ക് മിന്നും ജയം appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/32GszK7
via IFTTT
No comments:
Post a Comment