സൈനികര്‍ രാജ്യത്തിന്റെ സമ്പത്ത്; ജയ്‌സാല്‍മെറില്‍ സേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് മോദി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, November 13, 2020

സൈനികര്‍ രാജ്യത്തിന്റെ സമ്പത്ത്; ജയ്‌സാല്‍മെറില്‍ സേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് മോദി

ന്യൂഡൽഹി: ദീപങ്ങളുടെ ഉത്സവമായ ദീപാവലി സൈനികർക്കൊപ്പം ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ജെയ്സാൽമെറിലാണ് ഇത്തവണ പ്രധാനമന്ത്രി സൈനികർക്കൊപ്പം ആഘോഷിക്കാനെത്തിയത്. 2014ൽപ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത് മുതൽ ആറ് വർഷമായിമോദിസെനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികർക്ക് അദ്ദേഹം ആദരാജ്ഞലികൾ അർപ്പിച്ചു. ഇത്തവണ ദീപാവലി ദിനത്തിൽ സൈനികർക്കായി എല്ലാവരും ഒരു ദീപം തെളിയിക്കണമെന്നും പ്രധാനമന്ത്രിട്വിറ്ററിൽ കുറിച്ചു. സൈനികരാണ് രാജ്യത്തിന്റെ സമ്പത്തെന്നുംഅവരുടെ സന്തോഷം കാണുന്നതാണ് തനിക്ക് ആനന്ദമെന്നും അദ്ദേഹം പറഞ്ഞു. "സിയാച്ചിനിൽ ദീപാവലി ആഘോഷിച്ചതിന് തനിക്കെതിരേ പല കോണിൽ നിന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ, സൈനികരാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു",ഓരോ ഇന്ത്യക്കാരുടെയും പേരിൽ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും ദീപാവലി ആശംസിക്കുന്നതായും അദ്ദേഹം അറിയിച്ചു. വിവിധ രാജ്യങ്ങളുമായി ദീർഘദൂര അതിർത്തി പങ്കിടുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ, ലോഗെവാല അതിർത്തി ഓരോ ഇന്ത്യക്കാരനും പരിചിതമാണെന്നും മോദി പ്രഭാഷണത്തിൽ പറഞ്ഞു. പ്രതിരോധ മേധാവി ബിപിൻ റാവത്ത്, കരസേന മേധാവി എം.എം നരവണെ ബി.എസ്.എഫ് മേധാവി ജനറൽ രാകേഷ് അസ്താന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം ജയ്സാൽമർ സന്ദർശിച്ചു. Content Highlights:PM Modi Celebrates Diwali With Soldiers In Jaisalmer

from mathrubhumi.latestnews.rssfeed https://ift.tt/2UsOxvG
via IFTTT

No comments:

Post a Comment

Post Bottom Ad

Pages