ബിഹാറിൽ സ്വാധീനം തെളിയിച്ചു, ഒവൈസി ഇനി ബംഗാളിലേക്ക്‌ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, November 11, 2020

ബിഹാറിൽ സ്വാധീനം തെളിയിച്ചു, ഒവൈസി ഇനി ബംഗാളിലേക്ക്‌

ന്യൂഡൽഹി : ബിഹാറിൽ നേടിയ നിർണായക മുന്നേറ്റത്തിനുശേഷം ബംഗാൾ, ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനൊരുങ്ങുകയാണ് അസദുദ്ദീൻ ഒവൈസി നേതൃത്വം നൽകുന്ന എ.ഐ.എം.ഐ.എം. പാർട്ടി. ബിഹാറിലെ സീമാഞ്ചൽ മേഖലയിലെ 20 മണ്ഡലങ്ങളിൽ സ്വാധീനമുണ്ടാക്കിയ പാർട്ടി അഞ്ചിടത്തു വിജയിക്കുകയും 1.24 ശതമാനം വോട്ട് നേടുകയും ചെയ്തു. മഹാസഖ്യത്തിന്റെ വിജയപ്രതീക്ഷയെ അട്ടിമറിച്ചത് ഈ മുന്നേറ്റമാണ്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എ.ഐ.എം.ഐ.എമ്മിന്റെ മൂന്നാമത്തെ ശ്രമത്തിലാണ് ബിഹാറിൽ സ്വാധീനമുറപ്പിക്കാനായത്. പിന്നാക്ക പ്രദേശമായ സീമാഞ്ചലിൽ 2010-ലും 2015-ലും പാർട്ടി മത്സരിച്ചിരുന്നു. 2015-ൽ അര ശതമാനത്തിൽ താഴെ വോട്ടാണ് ലഭിച്ചത്. മഹാസഖ്യത്തിനും ആർ.ജെ.ഡി.ക്കുമെതിരേ അതിശക്തിയായ പ്രചാരണം നടത്തിയ ഒവൈസി തേജസ്വിയുടെ സാധ്യതകൾക്ക് കടുത്ത ക്ഷീണമുണ്ടാക്കി. ആർ.ജെ.ഡി.ക്ക് പരമ്പരാഗതമായി ലഭിച്ചിരുന്ന മുസ്ലിം വോട്ടുകളിൽ വിള്ളലുണ്ടാക്കി. ആറുസീറ്റിൽ എൻ.ഡി.എ.യ്ക്ക് മുന്നേറ്റമുണ്ടാക്കിയത് ഇവർ പിടിച്ച വോട്ടാണ്. ബി.ജെ.പി.യുടെ ചരടുവലികൾക്കൊത്താണ് ഒവൈസി നീക്കങ്ങൾ നടത്തിയതെന്ന ആരോപണം സീമാഞ്ചൽ മേഖലയിൽ കോൺഗ്രസും ആർ.ജെ.ഡി.യും ഉയർത്തിയിട്ടുണ്ട്. മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കാൻ ബി.ജെ.പി.യാണ് ഒവൈസിയെ നിയോഗിച്ചതെന്നും ബി.ജെ.പി.യുടെ ബി. ടീമാണ് എ.ഐ.എം.ഐ.എം. എന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ, അവഗണിക്കപ്പെട്ട സീമാഞ്ചൽ മേഖലയിൽ സാമൂഹികനീതി ഉറപ്പാക്കാനാണ് പ്രവർത്തിച്ചതെന്ന് ഒവൈസി ബുധനാഴ്ച രാവിലെ ഹൈദരാബാദിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. “പാർട്ടികൾക്ക് എവിടെയും മത്സരിക്കാൻ അവകാശമുണ്ട്. എന്റെ പാർട്ടിയുടെ സംസ്ഥാന നേതാവ് ബിഹാറിലെ എല്ലാ പാർട്ടികളെയും സമീപിച്ചു. എന്നാൽ, അവരാരും ഞങ്ങളോട് സഹകരിക്കാൻ തയ്യാറല്ലായിരുന്നു” -അദ്ദേഹം വ്യക്തമാക്കി. Content Highlights: Asaduddin Owaisis AIMIM to Contest 2021 Bengal Assembly Polls

from mathrubhumi.latestnews.rssfeed https://ift.tt/2IyB1Ug
via IFTTT

No comments:

Post a Comment

Post Bottom Ad

Pages