ലോകം മുഴുവന്‍ യൂട്യൂബ്‌ നിശ്ചലമായി; പിന്നീട് പുനഃസ്ഥാപിക്കപ്പെട്ടു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, November 11, 2020

ലോകം മുഴുവന്‍ യൂട്യൂബ്‌ നിശ്ചലമായി; പിന്നീട് പുനഃസ്ഥാപിക്കപ്പെട്ടു

ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് പ്രവർത്തന രഹിതമായ ജനപ്രിയ വീഡിയോ ഷെയറിങ് ആപ്ലിക്കേഷൻ യൂടൂബ് പുന:സ്ഥാപിച്ചു. വ്യാഴാഴ്ചരാവിലെ ഏറെ നേരം യൂട്യൂബ് സേവനം ലഭ്യമായിരുന്നില്ല. ലോകവ്യാപകമായിട്ടാണ് പ്രവർത്തനം നിലച്ചത്. അപ്ലിക്കേഷൻ പ്രവർത്തന രഹിതമായ കാര്യം യൂട്യൂബ് സ്ഥിരീകരിച്ചിരുന്നു. പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും യൂട്യൂബ് ട്വിറ്ററിലൂടെ അറിയിച്ചു. ഉപഭോക്താക്കൾക്ക് വിഡിയോ ലോഡ് ചെയ്യുന്നതിൽ വ്യാപകമായി തടസം നേരിട്ടിരുന്നു. യൂട്യൂബ് പ്രവർത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയാണ് പലരും പങ്കുവെച്ചത്. എന്നാൽ നിലവിൽ വീഡിയോ ലോഡ് ചെയ്യുന്നതിൽ പ്രശ്നങ്ങളില്ല. എന്നാൽ പ്രശ്നം പരിഹരിച്ച വിവരം യൂട്യൂബ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. If you're having trouble watching videos on YouTube right now, you're not alone – our team is aware of the issue and working on a fix. We'll follow up here with any updates. — TeamYouTube (@TeamYouTube) November 12, 2020 Content Highlights: Youtube appears to be down worldwide

from mathrubhumi.latestnews.rssfeed https://ift.tt/2Ir6J6a
via IFTTT

No comments:

Post a Comment

Post Bottom Ad

Pages