സ്കൂളുകളിൽ ഡിജിറ്റൽ ഉപകരണം നൽകിയതിലും സ്വർണക്കടത്ത് കേസ് പ്രതികൾ -ചെന്നിത്തല - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, November 11, 2020

സ്കൂളുകളിൽ ഡിജിറ്റൽ ഉപകരണം നൽകിയതിലും സ്വർണക്കടത്ത് കേസ് പ്രതികൾ -ചെന്നിത്തല

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പേരിൽ നടപ്പാക്കിയ പദ്ധതികളിലും സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് പങ്കാളിത്തമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി. റമീസ്, അബ്ദുൾ ഹമീദ് വരിക്കോടൻ എന്നിവർക്കാണ് ഇതിൽ ബന്ധമുള്ളത്. തലസ്ഥാനത്തെ ഒരു ഹോട്ടലിൽ ഒത്തുകൂടിയാണ് ഇവർ ഇക്കാര്യം ചർച്ചചെയ്തത്. ഇക്കാര്യം അബ്ദുൾ ഹമീദ് വരിക്കോടൻ ഇ.ഡി.ക്ക് മൊഴിയായി നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഡിജിറ്റൽ ഉപകരണങ്ങളാണ് സ്കൂളുകൾക്കു നൽകിയത്. ബിനാമി കമ്പനിവഴിയാണ് ഇതു ചെയ്തത്. ആ കമ്പനി ആരുടേതാണെന്ന് അന്വേഷിക്കണം. സ്കൂളുകൾക്ക് നൽകിയ ഉപകരണങ്ങളുടെ ഗുണനിലവാര പരിശോധന നടത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുണനിലവാരമില്ലാത്ത ഉപകരണങ്ങൾ വാങ്ങുന്നത് ആർ.എം.എസ്.എ. ഫിനാൻസ് ഓഫീസർ എതിർത്തിരുന്നു. ഇത് ശിവശങ്കർ മറികടന്നു. മാനദണ്ഡങ്ങൾ തിരുത്തിയാണ് ഉപകരണങ്ങൾ വാങ്ങിയതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.വി.എസിനെ ‘വികസനം മുടക്കി’യാക്കിയത് പാർട്ടിക്ക് കമ്മിഷൻ കിട്ടാതായപ്പോൾസർക്കാർ പദ്ധതികൾക്ക് കമ്മിഷൻ ഇടപാട് പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്ന ഘട്ടത്തിലേ തുടങ്ങിയിരുന്നുവെന്ന് രമേശ് ചെന്നിത്തല. വി.എസ്. അച്യുതാനന്ദനെ ‘വികസനം മുടക്കി’യായി പാർട്ടി മുദ്രകുത്തിയത് അന്നത്തെ ഇടപാടിന് തടയിട്ടതുകൊണ്ടാണ്. പാർട്ടി നിർദേശിച്ച അഞ്ചു പദ്ധതികളാണ് വി.എസ്. ഒപ്പിടാതെ മടക്കിയത്. കുത്തക കമ്പനികളെ കൊണ്ടുവന്ന് കമ്മിഷൻ പറ്റുന്ന രീതി സി.പി.എം. ശാസ്ത്രീയമായി നടപ്പാക്കി. ഇതിൽ മുഖ്യമന്ത്രി നായകനും പാർട്ടി സെക്രട്ടറി നടത്തിപ്പുകാരനുമായിരുന്നു. ഒരുപാട് ഒളിക്കാനും മറയ്ക്കാനുമുള്ളതുകൊണ്ടാണ് ഇരുവരും അങ്ങോട്ടുമിങ്ങോട്ടും പിന്താങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് അഴിമതിയുടെ പ്രഭവകേന്ദ്രമെന്ന് ഇ.ഡി. തന്നെ വ്യക്തമാക്കിയിരിക്കുകയാണ് -ചെന്നിത്തല പറഞ്ഞു.

from mathrubhumi.latestnews.rssfeed https://ift.tt/32BnDX0
via IFTTT

No comments:

Post a Comment

Post Bottom Ad

Pages