നിങ്ങള്‍ അത് തെറ്റിദ്ധരിച്ചു; ഉദ്ദേശിച്ചത് വിരമിക്കുമെന്നല്ലെന്ന്‌ നിതീഷ് കുമാര്‍ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, November 12, 2020

നിങ്ങള്‍ അത് തെറ്റിദ്ധരിച്ചു; ഉദ്ദേശിച്ചത് വിരമിക്കുമെന്നല്ലെന്ന്‌ നിതീഷ് കുമാര്‍

പട്ന: പൂർണിയ ജില്ലയിൽ നടന്ന അവസാന തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ അവസാനത്തെ തിരഞ്ഞെടുപ്പ് പ്രസ്താവനയിൽ വിശദീകരണവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. താൻ നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്ന് നിതീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യമായി മാധ്യമപ്രവർത്തരെ കാണുകയായിരുന്നു അദ്ദേഹം. ഞാൻ പറഞ്ഞത് നിങ്ങൾക്ക് ശരിയായി മനസ്സിലായില്ല. എല്ലാ തിരഞ്ഞെടുപ്പുകാലത്തും അവസാന റാലികളിൽ ഞാനത് പറയാറുണ്ട്, അവസാനം നന്നായാൽ എല്ലാം നന്നായെന്ന്. അവസാന തിരഞ്ഞെടുപ്പ് എന്ന വാചകത്തിന് മുമ്പ് ഞാൻ എന്താണ് പറഞ്ഞതെന്നും അതിനുശേഷം ഞാൻ എന്താണ് പറഞ്ഞതെന്നും കേട്ടാൽ നിങ്ങൾക്ക് സന്ദർഭം മനസ്സിലാകും. നിങ്ങൾ അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് തെറ്റിദ്ധരിക്കപ്പെടുമായിരുന്നില്ല. - നിതീഷ് കുമാർ പറഞ്ഞു. 2005 മുതൽ ബിഹാർ മുഖ്യമന്ത്രിയാണ് 69-കാരനായ നിതീഷ് കുമാർ. ഇതെന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന നിതീഷിന്റെ വാചകം വരാൻ പോകുന്ന പരാജയത്തെ മുൻകൂട്ടികണ്ടാണ് എന്നായിരുന്നു എതിരാളികളുടെ പ്രചാരണം. എന്നാൽ പ്രസ്താവന വലിയ രീതിയിൽ ചർച്ചയായതോടെ അവസാന തിരഞ്ഞെടുപ്പ് എന്നതിലൂടെ അവസാന തിരഞ്ഞെടുപ്പ് റാലിയെന്നാണ് നിതീഷ് ഉദ്ദേശിച്ചതെന്നും വിരമിക്കലിനെ കുറിച്ചല്ല നിതീഷ് സംസാരിച്ചതെന്നും വ്യക്തമാക്കി ജെ.ഡി.യു നേതാക്കൾ രംഗത്തെത്തി. ഞാൻ നിസ്വാർഥമായി ജനങ്ങളെ സേവിക്കുന്നു. എന്നിട്ടും ചില ആളുകൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിൽ വിജയിച്ചു. എക്സിറ്റ്പോൾ പ്രവചനങ്ങളെ തുടർന്ന് പൊതുജനങ്ങളുടെ മനസ്സിൽ രൂപപ്പെട്ട ആശങ്ക നിങ്ങൾ ശ്രദ്ധിച്ചിരിക്കണം. നിതീഷ് പറയുന്നു. ഭൂരിഭാഗം എക്സിറ്റ്പോളുകളും ആർ.ജെ.ഡി നയിക്കുന്ന മഹാസഖ്യത്തിന്റെ വിജയമാണ് പ്രവചിച്ചിരുന്നത്. Content Highlights:Nitish Kumar Clarifies about his last poll remark

from mathrubhumi.latestnews.rssfeed https://ift.tt/2UmxjQn
via IFTTT

No comments:

Post a Comment

Post Bottom Ad

Pages