കിഫ്ബി മസാല ബോണ്ട് ഇറക്കുന്നതിനെ ടോം ജോസും ധനസെക്രട്ടറിയും എതിര്‍ത്തിരുന്നു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, November 16, 2020

കിഫ്ബി മസാല ബോണ്ട് ഇറക്കുന്നതിനെ ടോം ജോസും ധനസെക്രട്ടറിയും എതിര്‍ത്തിരുന്നു

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടിനെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധന സെക്രട്ടറി ആയിരുന്ന മനോജ് ജോഷിയും എതിർത്തിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. 2018 ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന 34-ാം ജനറൽ ബോഡി യോഗത്തിലാണ് 14-ാം അജൻഡയായി മസാല ബോണ്ട് ഉണ്ടായിരുന്നത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ഇറക്കി ധനം സമാഹരിക്കാൻ കിഫ്ബി സി.ഇ.ഒ. ബോർഡിന്റെ അനുമതി തേടുകയുമായിരുന്നു. രാജ്യത്തിനകത്ത് കുറഞ്ഞ പലിശയ്ക്ക് ബോണ്ട് ഇറക്കി പണം സമാഹരിക്കാൻ സാധിക്കുമെന്നിരിക്കെ എന്തിന് കൂടിയ പലിശയ്ക്ക് മസാല ബോണ്ട് ഇറക്കണമെന്നായിരുന്നു മനോജ് ജോഷി യോഗത്തിൽ ആരാഞ്ഞത്. പൊതുവേ വിദേശ വിപണിയിൽ പലിശ കുറഞ്ഞുനിൽക്കുമ്പോൾ എന്തുകൊണ്ട് മസാല ബോണ്ടിന്റെ പലിശ നിരക്ക് ഉയർന്നിരിക്കുന്നു എന്നായിരുന്നു ടോം ജോസ് യോഗത്തിൽ ആരാഞ്ഞത്. നാണയ വിനിമയ നിരക്കിന്റെ പഴയ ഡേറ്റ പരിശോധിച്ചാൽ മെച്ചപ്പെട്ട പലിശ നിരക്കുകൾ ലഭിക്കുമോ എന്ന് അറിയാൻ സാധിക്കുമെന്നും ടോം ജോസ് പറഞ്ഞു. എന്നാൽ ബോർഡ് അംഗങ്ങളായ സുശീൽ ഖന്ന, ആർ.കെ. നായർ തുടങ്ങിയവർ ബോണ്ടിനെ അനുകൂലിക്കുകയും ബോണ്ട് ഇറക്കുന്നതിനുള്ള നടപടികൾ മുന്നോട്ടു കൊണ്ടുപോകണമെന്ന് നിർദേശിക്കുകയുമായിരുന്നു. പലിശ നിരക്ക് കൂടിയാലും രാജ്യാന്തര വിപണിയിൽ പ്രവേശിക്കാനുള്ള അവസരം ഉപയോഗിക്കാമെന്ന നിലപാടാണ് ധനമന്ത്രി തോമസ് ഐസക്ക് സ്വീകരിച്ചത്. ഈ ചുവടുവെപ്പ് കിഫ്ബിക്ക് ദീർഘകാലത്തേക്ക് ഗുണം ചെയ്യുമെന്ന അഭിപ്രായവും യോഗത്തിലുയർന്നു. ധനകാര്യ സെക്രട്ടറിയും അന്നത്തെ ചീഫ് സെക്രട്ടറിയും മസാല ബോണ്ട് ഇറക്കുന്നതിനെ എതിർത്തിരുന്നുവെന്ന് നേരത്തെ തന്നെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ തെളിവുകൾ ഇപ്പോഴാണ് പുറത്തെത്തിയിരിക്കുന്നത്. content highlights: former chief secretery tom jose and manoj joshy objected kiifb masala bond

from mathrubhumi.latestnews.rssfeed https://ift.tt/3nvTv79
via IFTTT

No comments:

Post a Comment

Post Bottom Ad

Pages