സ്വർണക്കടത്ത്: ലോക്കറിൽ ‘കുരുങ്ങി’ വാദപ്രതിവാദവും - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, November 12, 2020

സ്വർണക്കടത്ത്: ലോക്കറിൽ ‘കുരുങ്ങി’ വാദപ്രതിവാദവും

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാകേസുകളുടെയും ഗതി നിർണയിക്കുക ‘ലോക്കർ’. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റർചെയ്ത കേസിൽ അഞ്ചാംപ്രതിയായ എം. ശിവശങ്കറിന്റെ ജാമ്യത്തിനായി നടന്ന വാദത്തിലും സ്വപ്നയുടെ ലോക്കർ പ്രധാന സാക്ഷിയായി. ശിവശങ്കറിന്റെ ജാമ്യഹർജിയിലുള്ള വാദവും ചരിത്രത്തിലേക്ക്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ചരിത്രത്തിൽ അപൂർവമായാണ് ഒരു ജാമ്യാപേക്ഷയിൽ ദിവസംമുഴുവൻ വാദം നടക്കുന്നത്. രാവിലെ 11.25-ന് തുടങ്ങിയ ശിവശങ്കറിന്റെ അഭിഭാഷകരുടെ വാദം ഉച്ചയ്ക്ക് 1.35 വരെ നീണ്ടു. 2.20-ന് ഇ.ഡി.യുടെ വാദം തുടങ്ങി നാലുമണിയോടെ അവസാനിച്ചു. ഇതിനുശേഷം ശിവശങ്കറിന്റെ അഭിഭാഷകരുടെ മറുപടി. ഒടുവിൽ ജഡ്ജിയുടെ സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും. വാദം പൂർത്തിയായപ്പോൾ വൈകീട്ട് 4.35. വാദം തുടങ്ങി അവസാനിക്കുന്നതുവരെ പ്രതിക്കൂട്ടിൽ ഇരിക്കുകയായിരുന്നു ശിവശങ്കർ.വാദപ്രതിവാദങ്ങളിൽ പ്രസക്തമായത്ശിവശങ്കറിനെതിരേ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെപ്പോലും സാക്ഷിയായി ഇ.ഡി. കൊണ്ടുവന്നിട്ടില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകരായ ബി. രാമൻപിള്ളയും എസ്. രാജീവും വാദിച്ചു. ആദ്യം അന്വേഷണ ഏജൻസികൾ പറഞ്ഞത് ലോക്കറിലെ പണം സ്വർണക്കടത്തിന്റെ ഭാഗമാണെന്നായിരുന്നു. ഇപ്പോൾ അത് കോഴപ്പണമാക്കി. എൻ.ഐ.എ. എഫ്.ഐ.ആറും ഇ.ഡി.യുടെ എഫ്.ഐ.ആറും പരസ്പരവിരുദ്ധമാണ് -പ്രതിഭാഗം വാദിച്ചു.മുദ്രവെച്ച കവറിൽ ‘തെളിവുകൾ’ എന്നപേരിൽ അന്വേഷണസംഘം സമർപ്പിച്ചവ ജാമ്യത്തിനായി പരിഗണിക്കുന്നത് ന്യായമല്ലെന്ന് സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുണ്ടെന്നും ജാമ്യവാദത്തിൽ പ്രതിഭാഗം അഭിഭാഷകർ വാദിച്ചു.ലോക്കറിലെ പണം ശിവശങ്കറിന്റേതല്ലെങ്കിൽ എന്തിനാണ് സ്വപ്നയ്ക്കൊപ്പം 30-34 ലക്ഷത്തോളം രൂപയുമായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ അടുത്തുപോയതെന്നും പണം ശിവശങ്കറിന്റേതാണെന്നും ഇ.ഡി.യുടെ അഭിഭാഷകരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു (ഡൽഹിയിൽനിന്നു വീഡിയോകോളിൽ) ടി.എ. ഉണ്ണികൃഷ്ണനും എതിർവാദം ഉന്നയിച്ചു. ലോക്കറിൽനിന്നു പിടിച്ചത് അവസാനത്തേതാണെന്നും ഇതിനുമുന്പും ഒരുപാട് കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്നും ഇ.ഡി. വാദിച്ചു.എൻ.ഐ.എ. കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കേസെടുത്തതെങ്കിലും അന്വേഷണത്തിൽ പുതിയ ക്രമക്കേടുകൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ശിവശങ്കറിനെപോലെ ഉന്നതസ്വാധീനമുള്ള വ്യക്തിക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനിടയുണ്ട്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കൗസർ എടപ്പകത്തിന്റെ ചോദ്യങ്ങൾ * കേസിലെ പ്രധാന പ്രതിതന്നെ പറയുന്നു ശിവശങ്കറിന് പങ്കുണ്ടെന്ന്. പ്രഥമദൃഷ്ട്യാ ഇത് എതിരാണ്. കുറ്റവാളിയല്ലെന്ന് ഈഘട്ടത്തിൽ എങ്ങനെ പറയാനാകും* കള്ളപ്പണം ഒളിപ്പിക്കാൻ സഹായിക്കുന്നതും കുറ്റകരമാണ്‌* ലോക്കറിലെ പണവും ശിവശങ്കറുമായി എങ്ങനെ ബന്ധപ്പെടുത്തും* പ്രാഥമിക കുറ്റപത്രം സമർപ്പിച്ചശേഷം എന്തൊക്കെ തെളിവുകൾ കണ്ടെത്തി* എൻ.ഐ.എ. കേസിന്റെ അടിസ്ഥാനത്തിലല്ലേ ഇ.ഡി.യുടെ കേസ്

from mathrubhumi.latestnews.rssfeed https://ift.tt/3lmHYqd
via IFTTT

No comments:

Post a Comment

Post Bottom Ad

Pages